സ്‌കറിയ സക്കറിയ

ജനനം: 1947ല്‍ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളില്‍

മലയാളം അദ്ധ്യാപകന്‍, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ്, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് സ്‌കറിയ സക്കറിയ.
ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് 1969ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1968ല്‍ കേരള സര്‍വ്വകലാശാലയുടെ സചിവോത്തമസ്വര്‍ണ്ണമെഡല്‍ ലഭിച്ചു.
1962 മുതല്‍ 82 വരെ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ ഇദ്ദേഹം ലക്ചററും 1982 മുതല്‍ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതല്‍ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ റീഡറായും 1997 മുതല്‍ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോഓര്‍ഡിനേറ്ററായും ജോലി ചെയ്തിരുന്നു.
കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറാണ്. കേരളത്തെപ്പറ്റിയുള്ള പഠനങ്ങള്‍ക്കായുള്ള താപസം എന്ന മൂന്നു മാസം കൂടുമ്പോള്‍ പുറത്തിറങ്ങുന്ന മലയാളം ഇംഗ്ലീഷ് ഭാഷകളിലുള്ള ജേണലിന്റെ എഡിറ്ററാണിദ്ദേഹം. കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ മുതിര്‍ന്ന ഉപദേഷ്ടാവായും ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്.

കൃതികള്‍

കാര്‍കുഴലി യെഫേഫിയാ
ഓ ലവ്‌ലി പാരറ്റ്
ഇന്‍ മൈനം ലാന്‍ഡ് ലെബെന്‍ വെര്‍ഷൈഡെന്‍ വോള്‍കര്‍
ചങ്ങനാശേരി ’99
500 ഇയേഴ്‌സ് ഓഫ് കേരള എ കള്‍ച്ചറല്‍ സ്റ്റഡി
തര്‍ജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തില്‍
കേരള പാണിനീയത്തിന്റെ ശതാബ്ദി പതിപ്പ് വിമര്‍ശനാത്മകമായ മുഖവുര
ദി ആക്റ്റ്‌സ് ആന്‍ഡ് ഡിക്രീ ഓഫ് ദി സിനഡ് ഓഫ് ഡയമ്പര്‍
കാനണ്‍സ് ഓഫ് ഡയമ്പര്‍ സിനഡ് ഇന്‍ മലയാളം
പയ്യന്നൂര്‍ പാട്ട്
പഴശ്ശി രേഖകള്‍
തച്ചോളി പാട്ടുകള്‍
അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട്
തലശ്ശേരി രേഖകള്‍
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സീരീസ്

 

പുരസ്‌കാരങ്ങള്‍

1967ല്‍ കേരള സര്‍വ്വകലാശാല നല്‍കുന്ന സചിവോത്തമ ഷഷ്ട്യബ്ദ പൂര്‍ത്തി മെമോറിയല്‍ സ്വര്‍ണ്ണമെഡല്‍
പി.കെ.ബി. നായര്‍ പുരസ്‌കാരം
ലച്ച്മി ജെസ്സോറാം ഗിദ്വാണി പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം