മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്തു പത്മനാഭക്കുറുപ്പ് 1869
ഫെബ്രുവരി 15ന് (കൊ.വ. 1044 കുംഭം 5) ചവറ തെക്കും ഭാഗത്ത് അഴകത്തു കുടുംബത്തില്‍
ജനിച്ചു. അച്ഛന്‍ നാരായണന്‍ എമ്പ്രാന്തിരി, അമ്മ കൊച്ചുകുഞ്ഞുകുഞ്ഞമ്മ. അഴകത്തു
കുടുംബത്തിന്റെ മാറാപേ്പരാണ് ഈശ്വരന്‍. അഴകത്തു പള്ളിയാടി ഈശ്വരന്‍ പത്മനാഭന്‍ എന്നാണ്
കവിയുടെ മുഴുവന്‍ പേര്. പഴയചിട്ട അനുസരിച്ച് സംസ്‌കൃതപഠനത്തോടെ വിദ്യാഭ്യാസം തുടങ്ങി.
പിന്നീട് തിരുവനന്തപുരം ഫോര്‍ട്ട് സ്‌ക്കൂളില്‍ ചേര്‍ന്ന് പഠനം നടത്തി. നന്നെ ചെറുപ്പത്തില്‍ത്തന്നെ
കുടുംബഭരണം ഏറ്റെടുക്കേണ്ടിവന്നു. കുന്നത്തൂര്‍ പള്ളിക്കല്‍ പകുതിയില്‍ ചാങ്ങയില്‍
പുതിയവീട്ടില്‍ ഭാഗീരഥിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. 1918 ല്‍ ചവറ ഇംഗ്‌ളീഷ് ഹൈസ്‌ക്കൂളില്‍
മലയാളം അധ്യാപകനായി. കരമന കേശവശാസ്ത്രികളുടെ കീഴില്‍ അദ്ദേഹം വ്യാകരണം പഠിച്ചിട്ടു
ണ്ട്. 1929 ല്‍ കാസരോഗം പിടിപെട്ടു. 1931 നവംബര്‍ 6ന് (കൊ.വ. 1107 തുലാം 20) അന്തരിച്ചു.
    പ്രതാപരുദ്രകല്യാണം എന്ന നാടകത്തിന്റെ പരിഭാഷയാണ് കുറുപ്പിന്റെ ആദ്യരചന.
മൃച്ഛകടികത്തിലെ നാല്, അഞ്ച്, ആറ് അങ്കങ്ങള്‍ അദ്ദേഹം പരിഭാഷപെ്പടുത്തി
വിദ്യാവിനോദിനിയില്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. മറ്റ് അങ്കങ്ങള്‍ വേറെ ചിലരാണ് വിവര്‍ത്തനം
ചെയ്തിട്ടുള്ളത്. ഇതരകൃതികള്‍ കുംഭനാസവധം, ഗന്ധര്‍വ്വവിജയം (ആട്ടക്കഥകള്‍),
മീനകേതനചരിതം (നാടകം), പ്രഭുശകതി (ഖണ്ഡകാവ്യം), തുലാഭാരശതകം
വ്യാഘ്രാലയേശസ്തവം (തര്‍ജ്ജമകള്‍), ശ്രീഗണേശപുരാണം, മാര്‍ക്കണ്ഡേയപുരാണം,
കുവലയാശ്വീയം (കിളിപ്പാട്ടുകള്‍), ചാണക്യശതകം, രാമചന്ദ്രവിലാസം (മഹാകാവ്യം)
എന്നിവയാണ്. മീനകേതനചരിതം ആയില്യം തിരുനാളിന്റെ കൃതിയെ ഉപജീവിച്ച് എഴുതിയതാണ്.
തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം എന്നീ കൃതികള്‍ കേരളവര്‍മ്മ കോയിത്തമ്പുരാന്റെ
കൃതികളുടെ പരിഭാഷയാകുന്നു. മൂന്നൂസര്‍ഗ്ഗങ്ങളുള്ള ഖണ്ഡകാവ്യമാണ് പ്രഭുശക്തി. അതിന്റെ
പ്രമേയം, തിരുവിതാംകൂറിനെക്കുറിച്ചുള്ള ഐതിഹ്യമാണ്. ചാണക്യശതകവും
സംസ്‌കൃതകൃതിയുടെ തര്‍ജ്ജമ തന്നെ. കുറുപ്പിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി രാമചന്ദ്രവിലാസം
ആണ്. പിതാവില്‍ നിന്നും ഹിന്ദിഭാഷ അഭ്യസിച്ചിരുന്ന കുറുപ്പിന് തുളസീദാസരാമായണം
വായിച്ചതോടെ ഇഷ്ടദേവന്‍ ശ്രീരാമനായി. രാമചന്ദ്രവിലാസ രചനയ്ക്ക്
നിമിത്തമായിത്തീര്‍ന്നു. സജാതീയദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചിട്ടില്‌ളാത്ത പ്രൗഢമഹാകാവ്യമാണ്
രാമചന്ദ്രവിലാസം.

കൃതികള്‍: രാമചന്ദ്രവിലാസം, ചാണക്യശതകം, മീനകേതനചരിതം, പ്രഭുശക്തി