പാര്‍വതി

ജനനം: 1970 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: ഡോ. കെ. ലളിതയും അഡ്വ. സി. വി. ത്രിവിക്രമനും

കൃതികള്‍

മയൂരഗീതങ്ങള്‍

വിദ്യാര്‍ത്ഥിരാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1995 മുതല്‍ ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയസാമൂഹികചലച്ചിത്രരംഗങ്ങളിലെ ഏതാണ്ട് എല്ലാ പ്രഗല്ഭരെയും
വിവിധ ചാനലുകള്‍ക്കു വേണ്ടി അഭിമുഖം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്. യു. റ്റി. ആശുപത്രിയിലെ റിലാക്‌സേഷന്‍ ക്ലിനിക്കിന്റെ ചുമതല വഹിക്കുന്നു. ഹാന്‍മാര്‍ ആന്റ് പാര്‍ട്‌ണേഴ്‌സിലെ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റാണ്.