കവിയും, നാടകകൃത്തും, രാഷ്ട്രീയപ്രവര്‍ത്തകനും. ജനിച്ചത് 1910 ആഗസ്റ്റ് 14 നാണ്. പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാല്‍ ഗ്രാമമാണ് ജന്മദേശം. അച്ഛന്‍ പുത്തലത്ത് രാമപെ്പാതുവാള്‍. അമ്മ അറയുള്ളവീട്ടില്‍ പോത്രംഅമ്മ. രാമപെ്പാതുവാള്‍ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. പൂരക്കടവിനടുത്ത് ഒരു സ്‌ക്കൂളില്‍ ശ്രീകണ്ഠപെ്പാതുവാള്‍ ഏതാനും മാസം പഠിച്ചു. പുരാണങ്ങള്‍-പ്രത്യേകിച്ച് രാമായണം-ശ്രുതിമധുരമായി വായിക്കുവാന്‍ രാമപെ്പാതുവാള്‍ മകനെ പഠിപ്പിച്ചിരുന്നു. വിവാഹവേളകളില്‍, രാമായണപാരായണം നാട്ടുനടപ്പായിരുന്നു. പല വീടുകളിലും അത്തരം അവസരങ്ങളില്‍ ശ്രീകണ്ഠപെ്പാതുവാള്‍ രാമായണം വായിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പയ്യന്നൂര്‍ മിഷന്‍സ്‌കൂളിലും അല്പകാലം ശ്രീകണ്ഠപെ്പാതുവാള്‍ പഠിച്ചു എങ്കിലും പ്രധാനമായും വിദ്യാഭ്യാസം ഗുരുകുലരീതിയില്‍ അച്ഛന്റെ കീഴില്‍ ആയിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്ന എടയ്ക്കാട്ടില്‌ളത്ത് നമ്പൂതിരിപ്പാടിന്റെ ആവശ്യപ്രകാരം കുറച്ചുകാലം ഇല്‌ളത്ത് കുട്ടികളുടെ അദ്ധ്യാപകനായി പൊതുവാള്‍. ഇല്‌ളത്ത് ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അവ പൊതുവാള്‍ വായിച്ചു തീര്‍ത്തു. പിന്നീട് പയ്യന്നൂര്‍ കുമാരവിലാസിനി സംസ്‌കൃതപാഠശാലയില്‍ ഒരു കൊല്‌ളം അദ്ധ്യാപകനായി. 1934ല്‍ കുറച്ചുകാലം റങ്കൂണില്‍. തിരികെനാട്ടിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്, പയ്യന്നൂരില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖന്‍ പൊതുവാള്‍ ആയിരുന്നു. ഗുരുവായൂര്‍സത്യഗ്രഹകാലത്ത് പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ക്കും, പട്ടാമ്പിയില്‍ നിന്ന് ഗുരുവായൂര്‍ക്കും പുറപെ്പട്ട കാല്‍നടജാഥയില്‍ പൊതുവാള്‍ അംഗമായിരുന്നു. പയ്യന്നൂരില്‍ മദ്യഷാപ്പ് പിക്കറ്റു ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരു മാസത്തിനകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കഠിനതടവിന് ശിക്ഷിച്ചു. ആലിപുരം ജയിലില്‍ ഒന്നരവര്‍ഷം ശിക്ഷ അനുഭവിച്ചു. കോണ്‍ഗ്രസ് നിരോധിക്കപെ്പട്ടിരുന്ന കാലത്തും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ഷകപ്രകേഷാ'ണങ്ങളില്‍ ശ്രീകണ്ഠപെ്പാതുവാളിന് പങ്കുണ്ടായിരുന്നു. ബംഗാള്‍ ദുരിതനിവാരണ ഫണ്ട്, കീഴരിയുര്‍ ബോംബുകേസ് സഹായഫണ്ട് എന്നിവയിലേയ്ക്ക് ധനശേഖരണം നടത്തി. ഗ്രാമത്തിലെ തൊഴിലില്‌ളായ്മ പരിഹരിക്കുവാന്‍ ഗാന്ധിയന്‍ രീതിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവപെ്പട്ട മുസ്‌ളീംസ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് നടത്താവുന്ന നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ പ്രചരിപ്പിച്ചു. അവിലിടി പ്രസ്ഥാനം. എന്നൊന്ന് വീട്ടുതൊഴിലിന്റെ ഭാഗമായി തുടങ്ങി. പയ്യന്നൂരില്‍ കേരളകലാസമിതി സ്ഥാപിച്ച് സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതിന് സഹായകമായ പല നാടകങ്ങളും തുള്ളലുകളും അവതരിപ്പിച്ചു. സ്വാമി ആനന്ദതീര്‍ത്ഥന്റെ ആശ്രമത്തില്‍ നടന്ന മിശ്രഭോജനത്തിലും, ജാതിനിഷേധ പ്രസ്ഥാനത്തിലും പങ്കെടുത്തതിനാല്‍ യാഥാസ്ഥിതികരായ സമുദായാംഗങ്ങള്‍ ശ്രീകണ്ഠപെ്പാതുവാളിന് ഭ്രഷ്ടു കല്പിച്ചു.

1946ല്‍ മദിരാശിയിലെ പ്രകാശം മന്ത്രിസ'യുടെ കാലത്ത് പൊതുവാള്‍ പയ്യന്നൂരില്‍ ഖാദി കേന്ദ്രത്തില്‍ ഉദ്യോഗസ്ഥനായി. പിന്നീട് അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സര്‍വ്വോദയം എന്ന ആശയത്തില്‍ ആകൃഷ്ടനായി അദ്ദേഹം കോണ്‍ഗ്രസ്‌സിലേയ്ക്കു മടങ്ങിവരുകയും, സര്‍വ്വോദയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെ്പടുകയും ചെയ്തു. 1952ല്‍ കേരളസര്‍വ്വോദയ സംഘത്തില്‍ അംഗമായി. ഭൂദാനകാഹളത്തിന്റെ  സഹപത്രാധിപരായി. 1970ല്‍ ആ സ്ഥാനത്തു നിന്നും വിരമിച്ചു. അദ്ദേഹം രണ്ടു തവണ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ കെ.പി. ദേവിഅമ്മ. അവരുടെ മരണശേഷം 1946 ല്‍ കെ.വി.കമലാവതി അമ്മയെ വിവാഹം ചെയ്തു. 1999 ജൂണ്‍ 5ന് ശ്രീകണ്ഠപെ്പാതുവാള്‍ മരിച്ചു.

കവിയും നാടകകൃത്തും ആയ പൊതുവാള്‍ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ദേശീയബോധത്തിന്റെ ഉണര്‍വ്വും സ്വാതന്ത്ര്യസമരത്തിന്റെ യാതനാനിര്‍'രമായ അനുഭവങ്ങളും നിറഞ്ഞ കാലത്താണ് കവി എന്ന നിലയില്‍ ശ്രീകണ്ഠപെ്പാതുവാള്‍ സാഹിത്യസേവനം നടത്തിയത്. സമരരംഗങ്ങളില്‍ ജനതയെ ആവേശം കൊള്ളിക്കുന്ന പല പാട്ടുകളും കവിതകളും പൊതുവാള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വത്വം കുടികൊള്ളുന്നത് ഗ്രാമജീവിതചിത്രണത്തിലാണ്. ആറും, കടലും, പൂവും, കുന്നും ചേര്‍ന്ന പ്രകൃതിയുടെ അനന്തവൈവിധ്യം അദ്ദേഹത്തിന്റെ മനസ്‌സില്‍ എന്നും അദ്ഭുതാദരങ്ങള്‍ ജനിപ്പിച്ചു. ഭാരതത്തിന്റെ പഴയ സംസ്‌കാരഗരിമയേയും ഗ്രാമത്തോട് ബന്ധപെ്പടുത്തിയാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്. ലാളിത്യം, കല്പനകളിലെ അനാര്‍ഭാട സൗന്ദര്യം, പ്രതിപാദനത്തിലെ അക്‌ളിഷ്ടത, മാനവജീവിതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ദൈവികമായ ഒരനുഭൂതിയോളം വളര്‍ന്ന ബോധം എന്നിവയാണ് ഈ കവിയുടെ സിദ്ധികള്‍; ആ കവിതയുടെ ശ്രുതിയും.

കൃതികള്‍:

ഒരു കുടന്നപ്പൂ, ഭൂദാനയജ്ഞം, വിലങ്ങുപൊട്ടിയ മണ്ണ്, മഴവില്‌ള്, നൂറോളം കവിതകളുള്ള കൃഷ്ണപുഷ്പങ്ങള്‍.