ജനനം പാലക്കാട് താരാക്കാട് ഗ്രാമത്തില്‍. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം ചെന്നൈയില്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം. 'ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റവും അന്തര്‍ജനങ്ങളുടെ മുന്നേറ്റവും' (1900-1950) എന്ന വിഷയത്തില്‍ കേരളയൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗത്തില്‍ നിന്നു ഡോക്ടറേറ്റ്. 2001 ലെ സെന്‍സസ് അടിസ്ഥാനമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലെ വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്പ്‌മെന്റിനു വേണ്ടി 'ഇന്റര്‍ പ്രൊഫൈല്‍ ഇന്‍ കേരള' എന്ന വിഷയത്തില്‍ പഠനം നടത്തി. 'സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്തു. കേരള ശാസ്ത്രസാഹിത്യപരിഷത് പ്രവര്‍ത്തകയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റ്. 2008 ലെ കേരളത്തിലെ വനിതാ നയരുപീകരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. പ്രശസ്ത ചരിത്രകാരന്‍ ഡോ.കെ.എന്‍. ഗണേശാണ് ഭര്‍ത്താവ്

കൃതികള്‍

വീട്ടമ്മ ഒരു സ്ത്രീവിചാരം
ജനകീയ സമരത്തില്‍ മലബാറിന്റെ പെണ്‍പതാകകള്‍
സ്ത്രീസമൂഹം ശാസ്ത്രം(എഡിറ്റര്‍, ഡോ. കെ.എന്‍. ഗണേശുമൊന്നിച്ച്)