നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്നു ആലപ്പി കാര്‍ത്തികേയന്‍. (മരണം: 2014 മാര്‍ച്ച് 26) 1960 മുതല്‍ 1993 വരെ 15 നോവലുകള്‍ കാര്‍ത്തികേയന്‍ രചിച്ചു. ഇതില്‍ പന്ത്രണ്ടു നോവലും എന്‍.ബി.എസാണ് പ്രസിദ്ധീകരിച്ചത്. 11 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗര്‍ണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതയിരുന്നു.1983 വരെ രചനയില്‍ മുഴുകിയിരുന്നു. 1994ല്‍ കെ.എസ്.എഫ്.ഇ.യുടെ ആലപ്പുഴ ശാഖയില്‍ നിന്നും മാനേജരായി വിരമിച്ചു. ഭാര്യ: തങ്കമണി. മകള്‍: രതി. മരുമകന്‍: വയലിനിസ്റ്റ ബിനു മഹാരഥന്‍.

നോവലുകള്‍
    അവിശ്വാസി
    അഹര്‍ദാഹം
    റെയ്ഡ്
    അഹല്യ
    ശാപശില
    കലികാല സന്തതി
    കഥാനായിക
    അമ്മാള്‍
    ശിക്ഷ
    ആത്മവഞ്ചന
    തേജോവധം
    അഭയം തേടി

തിരക്കഥയെഴുതിയ ചിത്രങ്ങള്‍
    ഇതാ ഒരു ധിക്കാരി
    അമ്മേ നാരായണ
    കടമറ്റത്തച്ചന്‍
    കൃഷ്ണ ഗുരുവായൂരപ്പ
    അഹല്യ
    കൊച്ചുതമ്പുരാട്ടി
    അഗ്‌നിയുദ്ധം
    ഇതാ ഒരു ധിക്കാരി
    ഇവന്‍ ഒരു സിംഹം
    ശ്രീ അയ്യപ്പനും വാവരും
    ഈ യുഗം
    ഒരു നിമിഷം തരൂ