മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു എന്‍. എന്‍. പിള്ള (1917 നവംബര്‍ 14- 1995).
1917ല്‍ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ യുടെ പ്രചാരണവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1945ല്‍ നാട്ടില്‍ തിരിച്ചെത്തി. ഒരു വര്‍ഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയില്‍ താമസമാക്കി. ഒട്ടേറെ നാടകങ്ങള്‍ രചിച്ചു. 1952ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിച്ചു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകന്‍ വിജയരാഘവന്‍ നാടകചലച്ചിത്രനടനാണ്.1995 നവംബര്‍ 14ന് അന്തരിച്ചു.
    ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും.
കൃതികള്‍
 കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍,ക്രോസ്‌ബെല്‍റ്റ്, നാടകദര്‍പ്പണം, കര്‍ട്ടന്‍,പ്രേതലോകം
ഞാന്‍ എന്ന ആത്മകഥ

പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍,ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്‌കാരം