ജനനം ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍ 1971 ല്‍. പണിക്കന്‍കുടി ഗവ. ഹൈസ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, പണിക്കന്‍കുടി വിശ്വഭാരതി കോളേജ്, അടിമാലി എസ്.എന്‍.ഡി.പി. യോഗം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡ്ഡും. ചെറുപ്പം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ആനുകാലികങ്ങളില്‍ കവിതയും കഥയും ലേഖനവും എഴുതാറുണ്ട്. കൃതികള്‍
'കണിക്കൊന്ന' (കവിതാസമാഹാരം). പുനലൂര്‍ ഹരിശ്രീ ബുക്‌സ്, 1996
ആരൂഡം' (കവിതാസമാഹാരം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, 2001
കുള്ളന്‍' (കവിതാസമാഹാരം). നൂറനാട്: ഉണ്മ പബ്ലിക്കേഷന്‍സ്, 2006.

അവാര്‍ഡുകള്‍

കണിക്കൊന്ന'യ്ക്ക് 1998 ല്‍ കേരള സാഹിത്യ അക്കാദമി 'കനകശ്രീ' അവാര്‍ഡ്
1999 ല്‍ വി. ടി. കുമാരന്‍ മാസ്റ്റര്‍ കവിതാ അവാര്‍ഡ്
അമേരിക്കന്‍ മലയാളികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫൊക്കാന അവാര്‍ഡ്
2001 ല്‍ 'ആരൂഡം' എന്ന കൃതിക്ക് വൈലോപ്പിള്ളി പുരസ്‌കാരം