മലയാളത്തിലെ കവിയും ഗാനരചയിതാവും വിവര്‍ത്തകനുമായിരുന്നു കിളിമാനൂര്‍ രമാകാന്തന്‍ (1938 ഓഗസ്റ്റ് 2 -2009 നവംബര്‍ 30). ദാന്തെയുടെ ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഡിവൈന്‍ കോമഡിക്ക് ഇന്ത്യന്‍ ഭാഷകളിലിറങ്ങുന്ന ആദ്യ വിവര്‍ത്തനമാണിത്. ഈ വിവര്‍ത്തനത്തിന് 2004ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളില്‍ പ്രമുഖനായ രമാകാന്തന്‍ 1938ല്‍ കിളിമാനൂരില്‍ ജനിച്ചു. എന്‍. കല്യാണി, എസ്.അച്യുതന്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. കിളിമാനൂര്‍ രാജരാജവര്‍മ്മ ഹൈസ്‌കൂള്‍, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദീര്‍ഘകാലം കൊല്ലം ശ്രീനാരായണ കോളേജില്‍ അദ്ധ്യാപകനായിരുന്നു.

കൃതികള്‍
കവിതാസമാഹാരങ്ങള്‍

    പാന്ഥന്റെ പാട്ട്
    കണ്ണീരിനക്കരെ
    മര്‍മ്മരം
    മനുഷ്യമരങ്ങള്‍
    ഹരിതഭൂമി
    ആരോ ഒരാള്‍
    അമ്പതു പ്രേമഗാനങ്ങള്‍

വിവര്‍ത്തനം

    ഡിവൈന്‍ കോമഡി

യാത്രാവിവരണം

    ദാന്തെയുടെ നാട്ടില്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2004), ഡിവൈന്‍ കോമഡി (വിവര്‍ത്തനം)
    ആശാന്‍ സ്മാരക പുരസ്‌കാരം (2005), മുലൂര്‍ സ്മാരക പുരസ്‌കാരം