ജനനം 1962 ല്‍ കൊല്ലം ജില്ലയില്‍. ഡോക്ടറാണ്. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും നോവലെറ്റുകളും എഴുതുന്നു. ഗൃഹലക്ഷ്മി ചെറുകഥാ മത്സരത്തില്‍ 2000 ല്‍ പ്രോത്സാഹന സമ്മാനം കിട്ടി. 2005 ല്‍ നവാഗത നോവലിസ്റ്റുകള്‍ മാതൃഭൂമി ബുക്‌സ് നടത്തിയ മത്സരത്തില്‍ 'പെണ്ണിരയുടെ ഉപമ' എന്ന ഗംഗാ സുജാതന്റെ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കുങ്കുമം, കലാകൗമുദി, മാധ്യമം, ദേശാഭിമാനി, പച്ചമലയാളം, ഗൃഹലക്ഷ്മി തുടങ്ങിയ വാരികകളില്‍ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003 ല്‍ ഫേബിയന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കഥാകാരികളുടെ പ്രണയകഥകളില്‍ ഡോ. ഗംഗാ സുജാതന്റെ രചനയും ഉള്‍പ്പെട്ടിട്ടുണ്ട്.

കൃതികള്‍

'ഐസ്രോ കോളനി വീട്' (നോവല്‍)പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2006
'പെണ്ണിരയുടെ ഉപമ' (നോവല്‍). മാതൃഭൂമി ബുക്‌സ്, 2007.

അവാര്‍ഡ്
2005 ല്‍ പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് ('ഐസ്രോ കോളനി വീട്)