മേനാക്കയ്മള്‍ വാസുദേവനുണ്ണിത്താന്റെയും ചാത്തനാത്ത് മാധവിക്കുട്ടിയമ്മയുടെയും മകനായി ഗുരുവായൂരില്‍ ജനിച്ചു. സാഹിത്യവിശാരദ, എം.എ.സംസ്‌കൃതം, എം.എ.മലയാളം. പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. 1957 മുതല്‍ '64 വരെ ഹൈസ്‌കൂളിലും 1965 മുതല്‍ പത്തനംതിട്ട കാതൊലിക്കറ്റ് കോളേജിലും അദ്ധ്യാപകനായിരുന്നു. 1971 മുതല്‍ കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗത്തില്‍. 1983ല്‍ പ്രൊഫസറായി. 1986 മുതല്‍ വകുപ്പധ്യക്ഷന്‍. ഇപ്പോള്‍ ഭാഷാ ഫാക്കല്‍റ്റി ഡീന്‍. 1955 മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്; പ്രബന്ധങ്ങളും. വളളത്തോള്‍ വിദ്യാപീഠം (ശുകപുരം) സ്ഥാപകസെക്രട്ടറി,തിരൂര്‍ തുഞ്ചന്‍സ്മാരകത്തിന്റെ വൈസ് ചെയര്‍മാനന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍

    തിരുനടയില്‍
    ലയം
    ദേവാനാം
    പ്രിയഃസ്വപ്‌നവാസവദത്തം
    ഭാഷ ഒരു പഠനം
    വര്‍ത്തമാനപ്പുസ്തകത്തിന് ഒരവതാരിക
    ശൈലീവിജ്ഞാനം സമകാലപഠനങ്ങള്‍
    സാഹിത്യ ഗവേഷണം പ്രബന്ധരചനയുടെ തത്ത്വങ്ങള്‍
    രീതിദര്‍ശനം
    അലങ്കാരശാസ്ത്രം മലയാളത്തില്‍
    കവികണ്ഠാഭരണം
    ധ്വന്യാലോകം
    വാങ്ങ്മയം
    തെരഞ്ഞെടുത്ത കവിതകള്‍
    സാഹിത്യമീമാംസ താരതമ്യപരിപ്രേക്ഷ്യം

പുരസ്‌കാരം

    കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (1987)
    കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം (2011)
    സഹൃദയവേദി പുരസ്‌കാരം (1988)