പ്രസിദ്ധനായതമിഴ് സാഹിത്യകാരനാണ് ജയകാന്തന്‍. 2002 ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടി.
1934 ഏപ്രില്‍ 14ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കടലൂരില്‍ ജനിച്ചു.അഞ്ചാം ക്ലാസില്‍ പഠിപ്പുപേക്ഷിച്ചു വീടുവിട്ടു. വിഴുപ്പുരത്തുള്ള അമ്മാവനോടൊപ്പമാണ് പിന്നീട് കഴിഞ്ഞത്. സാഹിത്യ തത്പരനായ അമ്മാവന്‍ സുബ്രഹ്മണ്യഭാരതിയുടെ സാഹിത്യ ലോകവുമായി പരിചയപ്പെടുത്തി. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായി. സി.പി.ഐ യുടെ 'ജനശക്തി' പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. 1949 ല്‍ സി.പി.ഐ. നിരോധനം നേരിട്ടപ്പോള്‍ മറ്റ് ജോലികള്‍ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി.പി.ഐ. വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ചു തമിഴക കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1950 കളില്‍ തമിഴ് സാഹിത്യ ലോകത്തില്‍ സജീവ സാന്നിദ്ധ്യമായി. തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി. ഉന്നൈ പോല്‍ ഒരുവന്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ എന്നിവ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹമായി. ദക്ഷിണേന്ത്യയില്‍ നിന്നു ആദ്യമായി റഷ്യന്‍ ഫെഡറേഷന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡിന് അര്‍ഹനായി. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ രണ്ട് സാഹിത്യ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 2015 ഏപ്രില്‍ 8നു ചെന്നൈയില്‍ അന്തരിച്ചു.

കൃതികള്‍

നോവലുകളും നോവെല്ലകളും

    വാള്‍ക്കൈ അളകിറതു് (ഓഗസ്റ്റ് 1957)
    കൈവിലങ്ക് (ജനുവരി 1961)
    യാരുക്കാക അഴുതാന്‍? (ഫെബ്രുവരി 1962)
    പിരമ്മ(ബ്രഹ്മ) ഉപദേശം (മേയ് 1963)
    പിരിയാലയം (ആഗസ്റ്റ് 1965)
    കരുണയിനല്‍ അല്ല (നവംബര്‍ 1965)
    പരിശുക്ക് പോ! (ഡിസംബര്‍ 1966)
    കോകില എന്ന ശെയ്തുവിട്ടാള്‍ (നവംബര്‍ 1965)
    ചിലനേരങ്കളില്‍ ചിലമനിതര്‍കള്‍ (ജൂണ്‍ 1970)
    ഒരു നടികൈ നാടകം പാര്‍ക്കിറായ് (ജനുവരി 1971)
    ഒരു മനിതന്‍ ഒരു വീട് ഒരു ഉലകം (ഏപ്രില്‍ 1973)
    ജയജയ ശങ്കരാ… (സെപ്തംബര്‍ 1977)
    ഗംഗൈ എങ്കെ പോകിറാള്‍ (ഡിസംബര്‍ 1978)
    ഒരു കുടുംബത്തില്‍ നടക്കിറതു … (ജനുവരി 1979)
    പാവം ഇവള്‍ ഒരു പാപ്പാത്തി (മാര്‍ച്ച് 1979)
    എങ്കെങ്കും കാണിനും. (മേയ് 1979)
    ഊരുക്കു നൂറുപേര്‍ (ജൂണ്‍ 1979)
    കരിക്കോടുകള്‍ (ജൂലൈ 1979)
    മൂങ്കില്‍ കാറ്റിനുള്ളെ (സെപ്തംബര്‍ 1979)
    ഒരു മനിതനും ചില എരുമൈ മാടുകളും (ഡിസംബര്‍ 1979)
    ഒവ്വൊരു കൂരൈക്കും കീളെ… (ജനുവരി 1980)
    പാട്ടിമാര്‍കളും പേറ്റിമാര്‍കളും (ഏപ്രില്‍ 1980)
    അപ്പുവുക്കു അപ്പാ ശൊന്ന കതൈകള്‍ (ആഗസ്ത് 1980)
    ഇന്ത നേരത്തില്‍ ഇവള്‍ … (1980)
    കാത്തിരിക്കാ ഒരുത്തി (സെപ്തംബര്‍ 1980)
    കാരു (ഏപ്രില്‍ 1981)
    ആയുത പൂശൈ (മാര്‍ച്ച് 1982)
    സുന്ദര കാണ്ഡം (സെപ്തംബര്‍ 1982)
    ഈശ്വര അള്ളാ തേരേ നാം (ജനുവരി 1983)
    ഓ, അമേരിക്ക (ഫെബ്രുവരി 1983)
    ഇല്ലാതവര്‍കള്‍ (ഫെബ്രുവരി 1983)
    ഇദയ റാണികളും സ്‌പെട് രാജാക്കളും (ജൂലൈ 1983)
    കാറ്റു വെളിയിനിലെ… (ഏപ്രില്‍ 1984)
    കളുത്തില്‍ വിളുന്ത മാലൈ (സെപ്തംബര്‍ 1984)
    അന്ത അക്കാവിനൈത്തേടി… (ഒക്ടോബര്‍ 1985)
    ഇന്നും ഒരു പെണ്ണിന്‍ കതൈ (ജൂലൈ 1986)
    റിഷിമൂലം (സെപ്തംബര്‍ 1965)
    സിനിമാവക്കു പോണ സിത്താളു (സെപ്തംബര്‍ 1972)
    ഉന്നൈപ്പോല്‍ ഒരുവന്‍
    ഹരഹര ശങ്കര (2005)
    കണ്ണന്‍ (2011)

ആത്മകഥ

    ഒരു ഇലക്കിയവാതിയിന്‍ അരശിയല്‍ അനുഭവങ്ങള്‍ (ഒക്ടോബര്‍ 1974)
    ഒരു ഇലക്കിയവാതിയിന്‍ കലൈയുലക അനുഭവങ്ങള്‍(സെപ്റ്റംബര്‍ 1980)
    ഒരു ഇലക്കിയവാതിയിന്‍ പത്രികൈ അനുഭവങ്ങള്‍ (ഡിസംബര്‍ 2009)
    ഒരു ഇലക്കിയവാതിയിന്‍ ആത്മീയ അനുഭവങ്ങള്‍

ജീവചരിത്രം

    വാള്‍വിക്ക വന്ത ഗാന്ധി (1973)
    ഒരു കഥാശിരിയനിന്‍ കഥൈ 1989 (മുന്‍ഷി പ്രേംചന്ദിന്റെ ജീവചരിത്രം)

ചെറുകഥാ സമാഹാരങ്ങള്‍
    ഒരു പിടി സോറ് (സപ്തംബര്‍ 1958)
    ഗുരുപീഠം (ഒക്ടോബര്‍ 1971)
    ഇനിപ്പും കരിപ്പും (ആഗസ്ത് 1960)
    ദേവന്‍ വരുവാറാ (1961)
    മാലൈ മയക്കം (ജനുവരി 1962)
    യുഗകാന്തി (ഒക്ടോബര്‍ 1963)
    ഉണ്മൈ ശുടും (സപ്തംബര്‍ 1964)
    പുതിയ വാര്‍പ്പുകള്‍ (ഏപ്രില്‍ 1965)
    കുയതരികണം (ഏപ്രില്‍ 1967)
    ഇരന്ത കാലങ്കള്‍ (ഫെബ്രുവരി 1969)
    ചക്രം നിര്‍പ്പതില്ലൈ (ഫെബ്രുവരി 1975)
    പുകൈ നടുവിനിലെ (ഡിസംബര്‍ 1990)
    ചുമൈതാങ്കി
    ബൊമ്മൈ

ലേഖന സമാഹാരങ്ങള്‍

    ഭാരതി പാദം
    ഇമയത്തുക്കു അപ്പാല്‍

ചലച്ചിത്രമായ രചനകള്‍

    ഉന്നൈ പോല്‍ ഒരുവന്‍
    ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ (സംവിധാനം : ഭീംസിംഗ്)
    ഒരു നടികൈ നാടകം പാര്‍ക്കിറാള്‍(സംവിധാനം : ഭീംസിംഗ്)
    ഊറുക്കു നൂറു പേര്‍ (സംവിധാനം : ലെനിന്‍)
    യാരുക്കാക അഴുതാന്‍
    പുതു ചെരുപ്പ്

സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍

    ഉന്നൈപ്പോലെ ഒരുവന്‍ (1962ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു)
    യാരുക്കാക അഴുതാന്‍
    പാതൈ തെരിയുത് പാര്

പുരസ്‌കാരങ്ങള്‍

    1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ്
    2002 ല്‍ ജ്ഞാനപീഠ പുരസ്‌കാരം
    2009 ല്‍ പത്മഭൂഷണ്‍
    2011 ല്‍ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ പ്രഥമ ഭാരതി പുരസ്‌കാരം
    2011ല്‍ റഷ്യന്‍ സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്' പുരസ്‌കാരം