ജയലക്ഷ്മി കെ. (കെ.ജയലക്ഷ്മി)

    ജനനം 1952 ആഗസ്റ്റ് 1 ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍. സ്വാതന്ത്രസമര സേനാനിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.ടി. കേപ്പുക്കുട്ടി നായനാരുടെയും രോഹിണി അക്കാമ്മയുടെയും മകള്‍. സംസ്‌കൃതം എം.എ., മലയാളം എം.എ., എം.എഡ്. എന്നീ ബിരുദങ്ങള്‍. അഞ്ചുവര്‍ഷം കണ്ണൂര്‍ ബി.എഡ്. കോളേജില്‍ രണ്ട് വിഷയത്തിലും ഗസ്റ്റ് ലക്ചററായിരുന്നു. തുടര്‍ന്ന് ചേടിച്ചേരി ദേശമിത്രം യു.പി.സ്‌കൂള്‍ അധ്യാപികയായി വിരമിച്ചു.

കൃതികള്‍

ആഴ്ചപ്പാട്ട് (2004)
ആയിരം കണ്ണുളള പീലി (2007)
നൂല്പാലം കടക്കുന്ന പെണ്‍കുട്ടി' (2005) കണ്ണൂര്‍: സമയം ബുക്‌സ്, 2005.
സിലബസ്സിലില്ലാത്തത്' (2009)