ജനനം 1953 നവംബര്‍ 15 ന് വൈക്കത്ത്. അഡ്വ. ജോര്‍ജ് ഇടമറ്റത്തിന്റെയും മേരി ജോര്‍ജിന്റെയും മകള്‍. 1989 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അമേരിക്കന്‍ നാടകങ്ങളെക്കുറിച്ചുളള ഗവേഷണ പ്രബന്ധത്തിന് പി.എച്ച്ഡി. ബി.സി.എം.കോളേജ് കോട്ടയം, സെന്റ് തെരേസാസ് കോളേജ് എറണാകുളം, കലിക്കറ്റ് യൂണിവേഴ്‌സിററി സെന്റര്‍ തലശ്ശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ലക്ചററര്‍ (1976-1981). 1981 ല്‍ കേരള സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ലക്ചററായി. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി. പിന്നീട് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍. ഇപ്പോള്‍ കര്‍ദ്ദിനാള്‍ ക്ലിമിസ് ബിസിനസ് കോളേജിന്റെ പ്രിന്‍സിപ്പല്‍. ഭര്‍ത്താവ് മുന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ജയിംസ് ജോസഫ്. തകഴി, സരസ്വതി അമ്മ, വല്‍സല, അഷിത തുടങ്ങിയവരുടെ കഥകളും സുഗതകുമാരിയുടെ കവിതകളും നരേന്ദ്രപ്രസാദിന്റെ 'റാണിയമ്മച്ചി' എന്ന നാടകവും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൃതികള്‍

ഫെമിനിസം രണ്ടു വാല്യങ്ങള്‍' (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)
ഉള്‍ക്കാഴ്ച (പഠനം). കോട്ടയം ഡി.സി. ബുക്‌സ്, 1997.