കേരളത്തില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗവും പ്രസിദ്ധ സാഹിത്യകാരനുമാണ് ടി.കെ.സി. വടുതല.
യഥാര്‍ത്ഥ പേര് ടി.കെ.ചാത്തന്‍. 1921 ഡിസംബര്‍ 23ന് എറണാകുളത്ത് വടുതലയില്‍ ജനിച്ചു. അച്ഛന്‍ തൈപ്പി കണ്ടന്‍. അമ്മ പനക്കപ്പാടത്തു കുറുമ്പ. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍നിന്ന് പഠിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. 1948ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ബി.ഒ.എല്‍. ഡിഗ്രിക്ക് ചേര്‍ന്നു. കോളജ് വിദ്യാഭ്യാസാനന്തരം 1952ല്‍ കുറച്ചുകാലം കോഴിക്കോട് ആകാശവാണിയില്‍ ജോലി. പിന്നീട് ഏഴു കൊല്ലം കൊച്ചിന്‍ പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും കൊച്ചിന്‍ കസ്റ്റംസിലും ഉദ്യോഗസ്ഥനായിരുന്നു. 1960ല്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കപ്പെട്ടു. 1976ല്‍ അഡീഷണല്‍ ഡയറക്ടറായി സര്‍വ്വീസില്‍നിന്നു വിരമിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്റ്ററി അസോസിയേഷന്റെയും നിര്‍വ്വാഹകസമിതി അംഗമായിരുന്നു. 1986ലാണ് അദ്ദേഹം രാജ്യസഭാംഗമായത്.1988 ജൂലൈ ഒന്നിന് അന്തരിച്ചു.

കൃതികള്‍

    'ചങ്ക്‌രാന്തി അട'യും മറ്റ് പ്രധാന കഥകളും