ഡോ. ഓമന ഗംഗാധരന്‍

ജനനം: 1953 ഓഗസ്റ്റ് 11 ന് ചങ്ങനാശ്ശേരിയില്‍

നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക. ചങ്ങനാശ്ശേരിയിലും കോട്ടയത്തും വിദ്യാഭ്യാസം. 1973 ല്‍ ഇംഗ്ലണ്ടില്‍ എത്തി. അതേത്തുടര്‍ന്ന് ലണ്ടനില്‍ തന്നെ വാസം. 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍. ആ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യക്കാരിയാണ് ഓമന ഗംഗാധരന്‍. ലേഖനങ്ങളും കവിതകളും
പന്ത്രണ്ടോളം ചെറുതും വലുതുമായ നോവലുകളും രചിച്ചിട്ടുണ്ട്.

കൃതി

ആയിരം ശിവരാത്രികള്‍