ഡോ. ജോളി സക്കറിയ

തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ മലയാള വിഭാഗം റീഡര്‍, കേരള സര്‍വ്വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി, ഹയര്‍ സെക്കന്ററി കരിക്കുലം സബ് കമ്മിറ്റി, കേരള സംസ്‌കാര കേന്ദ്രം ഗവേര്‍ണിംഗ് ബോഡി, കേരള ഫോക്ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗം. ‘പരിസ്ഥിതി സൗന്ദര്യശാസ്ത്രം മലയാള കവിതയില്‍’ എന്ന യു. ജി. സി. മേജര്‍ റിസര്‍ച്ച് പ്രോജക്ടിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. ‘കേരളത്തിലെ
സ്ത്രീവാദവും മലയാള സാഹിത്യത്തിലെ പരിസ്ഥിതി സ്ത്രീവാദവും’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് യു. ജി. സി. യുടെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അവാര്‍ഡ്. കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പില്‍ എഡിറ്റര്‍, സംസ്‌കാര കേരളം മാസികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചു പുസ്തകങ്ങള്‍
എഡിറ്റു ചെയ്തു.

കൃതികള്‍

ഒ. എന്‍. വി. കവിത: മൊഴിയും പൊരുളും
ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍
രാമചരിതം
വര്‍ണബോധം മലയാള കാല്പനിക കവിതകളില്‍