മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു തിരുനൈനാര്‍കുറിച്ചി മാധവന്‍ നായര്‍. 1951 മുതല്‍ 1965 വരെ ഏകദേശം 300 ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ… എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
     പഴയ തിരുവിതാംകൂറിലായിരുന്നു മാധവന്‍ നായരുടെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം തമിഴ്‌നാട്ടിലായി) തിരുവിതാംകൂറില്‍ റേഡിയോ നിലയം ആരംഭിച്ചപ്പോള്‍ അവിടടെ ചേര്‍ന്നു. സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായി. ചലച്ചിത്രനിര്‍മ്മാതാവ് പി.സുബ്രഹ്മണ്യം ഗാനമെഴുതാന്‍ ക്ഷണിച്ചു. ആത്മസഖി എന്ന ചിത്രത്തിന് ആദ്യമായി ഗാനങ്ങള്‍ എഴുതി. 48വയസില്‍ അന്തരിച്ചു.