ദീപ്തി ഓംചേരി ഭല്ല (ഡോ. ദീപ്തി ഓംചേരി ഭല്ല)

പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകള്‍. ഡല്‍ഹിയില്‍ ജനിച്ചു. മൂന്നു വയസ്സു മുതല്‍ സംഗീതവും നൃത്തവും അഭ്യസിച്ചു തുടങ്ങി. ഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം. കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, മോഹിനിയാട്ടം എന്നിവയില്‍ പ്രാവീണ്യം നേടി. എം.എ., എം.ഫില്‍. പി.എച്ച്ഡി. ബിരുദങ്ങള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റി മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയുടെ കര്‍ണ്ണാടക സംഗീത വിഭാഗത്തിന്റെ സീനിയര്‍ റീഡറും ഭാരവാഹിയും. കലാപാരമ്പര്യത്തില്‍ ഉറച്ചു നില്ക്കുന്ന അമ്മയും മകളും ഒരുമിച്ച് രചിച്ച ഗ്രന്ഥമാണ് 'കേരളത്തിലെ ലാസ്യ രചനകള്‍'.

കൃതികള്‍
സോപാന മ്യൂസിക് ഓഫ് കേരള
മ്യൂസിക് ആന്റ് ഇന്‍സ്ട്രമെന്റ്‌സ് ഓഫ് ഇന്ത്യ