1964 ല്‍ കൊല്ലം ജില്ലയിലെ അന്തമണില്‍ ജനിച്ചു. ആടൂര്‍ ദേവമ്മ എന്ന പേരില്‍ എഴുതുന്നു. നവാഗത നോവലിസ്റ്റുകള്‍ക്കായി മാതൃഭൂമി ബുക്‌സ് 2007 ല്‍ നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്ത കൃതികളളില്‍ ദേവമ്മയുടെ 'ഇടറിയ സ്വരധാര' ഉള്‍പ്പെടുന്നു. പ്രീഡിഗ്രി വരെയാണ് പഠിച്ചത്. 'ഇടറിയ സ്വരധാര' എന്ന നോവലിനു പുറമേ അപ്രകാശിതമായ നാല് നോവലുകള്‍ കൂടെ ദേവമ്മയുടേതായുണ്ട്. ഒരു മലയോര ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് 'ഇടറിയ സ്വരധാര'യില്‍ അടൂര്‍ ദേവമ്മ വരച്ചു കാണിക്കുന്നത്. നിമ്മി എന്ന പെണ്‍കുട്ടിയുടെ പ്രണയവും തുടര്‍ന്ന് ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളും നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നു.
കൃതി
'ഇടറിയ സ്വരധാര'. മാതൃഭൂമി ബുക്‌സ്, 2007.