ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനടുത്ത് താമല്ലാക്കല്‍ ജനിച്ചു. രത്‌നമ്മയും എ.എന്‍ ശിവദാസന്‍ പിള്ളയും മാതാപിതാക്കള്‍. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം. ടി.കെ.എം.എം. കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം. ആര്യാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നിന്ന് ബി. എഡ്. കേരള യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നിന്നും ലൈബ്രറി സയന്‍സില്‍ ബിരുദവവും ബിരുദാനന്തരബിരുദവും. ആദ്യ കൃതി 'മഴ അപ്പോഴും പൊയ്തുകൊണ്ടേയിരുന്നു'. 'പ്രണയതല്പം' എന്ന നോവല്‍. ക്ലിയോപാട്രയാണ് നോവലിലെ നായികയെങ്കിലും രണ്ട് അധ്യായങ്ങളൊഴിച്ച് മറ്റു കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് നോവലിസ്റ്റ് കഥ പറയുന്നത്. ടോളമി പതിമൂന്നാമന്റെ വീക്ഷണകോണില്‍ നിന്നുള്ള കഥനം, പ്രണയത്തിന്റെ വിസ്തൃതമായ നൈല്‍ തീരങ്ങളിലൂടെയുള്ള സഞ്ചാരമാണ്. കുരുന്നു പ്രായത്തില്‍ത്തന്നെ അറിഞ്ഞ പ്രണയത്തിന്റെ വിചിത്രാനുഭവങ്ങള്‍ ടോളമിയെ ഒരു പോലെ വിസ്മയിപ്പിക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്നു. നിലിമ എന്ന പതിമൂന്നുകാരിയുമൊത്തുള്ള പ്രണയനിമിഷങ്ങള്‍ ഹൃദ്യമായ ഭാഷയില്‍ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. ചരിത്രവും പ്രണയവും ഇവയ്ക്കിടയിലെ യാഥാര്‍ത്ഥ്യങ്ങളും ഇടകലരുന്ന ആഖ്യാനരീതി.

കൃതികള്‍
പ്രണയതല്പം (നോവല്‍). ഉണ്‍മ പബ്ലിക്കേഷന്‍സ്, 2007.
മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു (കഥകള്‍).

ഉണ്‍മ പബ്ലിക്കേഷന്‍സ്