മലയാളത്തിലെ ബാലസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് നാരായണന്‍ കാവുമ്പായി. കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ ജനനം. പതിനാലു ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ ഇരുപതോളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2008ല്‍ നവോത്ഥാന കഥകള്‍ എന്ന് കൃതിക്ക് അബുദാബി ശക്തി അവാര്‍ഡ്. ഇപ്പോള്‍ ദേശാഭിമാനി പത്രാധിപ സമിതി അംഗം. തത്തമ്മ ദ്വൈവാരികയുടെ എഡിറ്റോറിയല്‍ ചുമതല.