പാറുക്കുട്ടിയമ്മ.വി

ജനനം: 1923 ആഗസ്റ്റില്‍ കോഴിക്കോട്

സി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മദിരാശി വിമന്‍സ് ക്രിസ്ത്യന്‍ കോളേജ്, സെന്റ് ക്രിസ്റ്റഫസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1945 മുതല്‍ 1968 വരെ കോഴിക്കോട് ബി. ഈ. എം.ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു. 1968 മുതല്‍ 1981 വരെ മാതൃഭൂമില്‍ പ്രവര്‍ത്തിച്ചു. കേരളാ സ്‌റ്റേറ്റ് സാമൂഹ്യക്ഷേമ ബോര്‍ഡ്, അനാഥമന്ദിര സമാജം, അഖിലേന്ത്യാ വനിതാസമ്മേളനം, ഗില്‍ഡ് ഓഫ് സര്‍വീസ്, ജുവനൈല്‍ കോടതി തുടങ്ങിയ പല സാമൂഹ്യ സേവന സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സജീവമായി
പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സിയില്‍ അംഗമായിരുന്നു.

കൃതി

ചെമ്പനീര്‍പൂവ് വീണ്ടും