പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള.
ജനനം1940 ഏപ്രില്‍ മാസത്തില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. ഇപ്പോള്‍ വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തുന്നു.

കൃതികള്‍

    മലമുകളിലെ അബ്ദുള്ള
    നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
    അലിഗഢിലെ തടവുകാരന്‍
    സൂര്യന്‍
    കത്തി
    സ്മാരകശിലകള്‍
    കലീഫ
    മരുന്ന്
    കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍
    ദുഃഖിതര്‍ക്കൊരു പൂമരം
    സതി
    മിനിക്കഥകള്‍
    തെറ്റുകള്‍
    നരബലി
    കൃഷ്ണന്റെ രാധ
    ആകാശത്തിനു മറുപുറം
    എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്
    കാലാള്‍പ്പടയുടെ വരവ്
    അജ്ഞാതന്‍
    കാമപ്പൂക്കള്‍
    പാപിയുടെ കഷായം
    ഡോക്ടര്‍ അകത്തുണ്ട്
    തിരഞ്ഞെടുത്ത കഥകള്‍
    കന്യാവനങ്ങള്‍
    നടപ്പാതകള്‍
    എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍ (ആത്മകഥ)
    കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍
    മേഘക്കുടകള്‍
    വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
    ക്ഷേത്രവിളക്കുകള്‍
    ക്യാമറക്കണ്ണുകള്‍
    ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍
    പുനത്തിലിന്റെ കഥകള്‍
    ഹനുമാന്‍ സേവ
    അകമ്പടിക്കാരില്ലാതെ
    കണ്ണാടി വീടുകള്‍
    കാണികളുടെ പാവകളി
    തിരഞ്ഞെടുത്ത നോവലൈറ്റുകള്‍
    ജൂതന്മാരുടെ ശ്മശാനം
    പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകള്‍
    സംഘം
    അഗ്‌നിക്കിനാവുകള്‍
    മുയലുകളുടെ നിലവിളി
    പരലോകം
    വിഭ്രമകാണ്ഡം  കഥായനം
    കുറേ സ്ത്രീകള്‍
    പുനത്തിലിന്റെ നോവലുകള്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം – മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക്
    കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ – സ്മാരകശിലകള്‍
    വിശ്വദീപം അവാര്‍ഡ്  മരുന്ന് എന്ന കൃതിക്ക്
    2009ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
    മാതൃഭൂമി സാഹിത്യ പുരസ്‌കാരം