പ്രൊഫ. ലീലാ ഓംചേരി

ജനനം:1929 മെയ് 1 ന് കന്യാകുമാരിക്കടുത്ത് തിരുവട്ടാറ്റ്

മാതാപിതാക്കള്‍: ലക്ഷ്മിക്കുട്ടിയമ്മയും കമുകറ പരമേശ്വരക്കുറുപ്പും

കേരള, ഡല്‍ഹി, പഞ്ചാബ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നു ബി. എ., ബി. എ. മ്യൂസിക്, എം. എ., പി. എച്ച്.ഡി. ഡിഗ്രികള്‍ നേടി. അദ്ധ്യാപനവും ഗവേഷണവും തൊഴിലാക്കി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം 1994 ല്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ഗുരുകുലാധ്യായനം തുടരുന്നു. ഭാരതീയ സംഗീതത്തെ ആസ്പദമാക്കി ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും
രചിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള എഴുത്തുകാരനാണ്. മകള്‍ പ്രൊഫ. ദീപ്തി ഓംചേരി ഭല്ല സംഗീതജ്ഞയും ഗ്രന്ഥകാരിയുമാണ്.

കൃതികള്‍

ലീലാ ഓംചേരിയുടെ പഠനങ്ങള്‍
ജീവിതം
ലീലാഞ്ജലി
കഥാഭാരതി
സംഗീതാദി
അഭിനയ സംഗീതം
പദവും പാദവും
കേരളത്തിലെ ലാസ്യ രചനകള്‍
ചിങ്കാരക്കുത്തുപാട്ടുകളും കൂടപ്പിറപ്പുകളും
ഇരയിന്‍തമ്പിയുടെ സംഗീത രചനകള്‍
തര്‍ജ്ജമ
പാര്‍ത്ഥിപന്‍ കനവ്

ആവാര്‍ഡ്

പത്മശ്രീ പുരസ്‌കാരം
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്