പ്രശസ്തനായ മനോരോഗവിദഗ്ദ്ധനും എഴുത്തുകാരനും കെജിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഡോ. എന്‍ എം മുഹമ്മദലി. 1942 നവംബര്‍ 13ന് കൊടുങ്ങല്ലുരിലെ അഴിക്കോട് ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് 1967ല്‍ എംബിബിഎസ് നേടി. റാഞ്ചിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍നിന്ന് 1974ല്‍ മനോരോഗ ചികില്‍സയില്‍ ബിരുദാനന്തര ബിരുദം നേടി. 1997 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2015ല്‍ അദ്ദേഹം അന്തരിച്ചു.