യമുനമ്മ.ജെ

ജനനം: 1942 ല്‍ തിരുവനന്തപുരത്ത് ജഗതിയില്‍

മാതാപിതാക്കള്‍: ബി. ജാനകിയും എന്‍. ജി. വാസുദേവനും

സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പിന്നീട് ഡിഗ്രിയും കരസ്ഥമാക്കി. 1961 മുതല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും പിന്നീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പുലും വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷനു വേണ്ടി പ്രീവൊക്കേഷണല്‍ ക്ലാസ്സുകളിലേക്ക് സാങ്കേതിക വിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കു വേണ്ടിയും സാങ്കേതിക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ സജീവ പങ്കു വഹിച്ചു. 1997 ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു

കൃതി

ഉത്തരായണം