എഴുത്തുകാരനും ഇന്ന് ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂര്‍ രാജന്‍ബാബു.
ജനനം 1948 ഒക്‌ടോബര്‍ 10ന് തിരുവനന്തപുരം ജില്ലയിലെ മണമ്പൂരില്‍. പിതാവ് എം. ശിവശങ്കരന്‍, മാതാവ് ജി ഭാര്‍ഗവി. ആദ്യം അദ്ധ്യാപകനായിരുന്നു. 1976 മുതല്‍ മലപ്പുറത്ത് കേരളാപോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനായിരുന്നു. കഥ മാസികയില്‍ 'ഡിസിപ്ലിന്‍' എന്ന കഥ എഴുതിയതിന്റെ പേരില്‍ ഒന്നര വര്‍ഷം സര്‍വീസില്‍നിന്നു പുറത്തുനില്‌ക്കേണ്ടിവന്നു. മേലുദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതാണെന്ന് കണ്ടെത്തി വകുപ്പ് മെമ്മോ കൊടുത്തു. രചന ഭാവനാസൃഷ്ടിയായ കഥയാണെന്നും ആരെയും വിമര്‍ശിക്കുന്ന ലേഖനമല്ലെന്നുമുള്ള മറുപടി 'തൃപ്തികരമല്ലാത്തതിനാല്‍' കഥാകൃത്തിനെ സസ്‌പെന്‍ഡ്‌ചെയ്തു. പൗരാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖരായ എഴുത്തുകാര്‍ കഥാകൃത്തിന് അനുകൂലമായി രംഗത്തുവന്നു. ഒന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടാഫീസില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ആയിരിക്കെ വിരമിച്ചു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശകസമിതിയിലും 'സംസ്‌കാര കേരളം' പത്രാധിപസമിതിയിലും അംഗമായിരുന്നു.

കൃതികള്‍

    ഇരുട്ടറക്കവിതകള്‍
    പാണന്റെ പാട്ട്
    സ്വാതന്ത്ര്യത്തിന്റെ ചിഹ്‌നം
    വെറുമൊരു മോഷ്ടാവായ ഞാന്‍
    നേരിന്റെ നിറം
    കവിതയുടെ പെട്ടകം
    സ്വാതന്ത്ര്യത്തിന്റെ ചിഹ്‌നം
    അവള്‍
    പോലീസ് ക്യാംപിലെ എഴുത്തു ജീവിതം

പുരസ്‌കാരങ്ങള്‍

    മഹാകവി കുട്ടമത്ത് അവാര്‍ഡ്
    അബുദാബി ശക്തി അവാര്‍ഡ്
    ചെറുകാട് അവാര്‍ഡ്
    അച്ചടിക്കും രൂപകല്പനയ്ക്കുമുളള സര്‍ക്കാര്‍ അവാര്‍ഡ്