പ്രസിദ്ധ കവിയായിരുന്നു ആര്‍. രാമചന്ദ്രന്‍ (1923 -2005). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1923ല്‍ തൃശൂര്‍ ജില്ലയിലെ താമരത്തിരുത്തിയില്‍ ആര്‍. രാമകൃഷ്ണ അയ്യരുടെയും അന്നപൂര്‍ണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു. പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതല്‍ 1978 വരെയുള്ള കാലയളവില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. 2005 ഓഗസ്റ്റ് 3ന് അന്തരിച്ചു. എ.കെ. വിശാലാക്ഷി ഭാര്യയും വസന്ത, മുരളി, സുരേഷ്, മോഹന്‍ എന്നിവര്‍ മക്കളുമാണ്. കവിതയില്‍ തന്റേതായ ഒരു ചാലു കീറിയ കവിയായിരുന്നു. വളരെക്കുറച്ചു കവിതകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. പാബ്ലോ നെരൂദയുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കവിതകള്‍
    മുരളി
    സന്ധ്യാ നികുഞ്ജങ്ങള്‍
    ശ്യാമ സുന്ദരി
    പിന്നെ
    എന്തിനീ യാത്രകള്‍
    ആര്‍. രാമചന്ദ്രന്റെ കവിതകള്‍
    രാമചന്ദ്രന്റെ കവിതകള്‍

പുരസ്‌കാരങ്ങള്‍
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  2003  -കവിത
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം  2000  -ആര്‍ രാമചന്ദ്രന്റെ കവിതകള്‍