ലില്ലി.സി. കെ

ജനനം: 1937 ഓഗസ്റ്റ് 11 ന് കോട്ടയം ജില്ലയില്‍ വൈക്കത്ത്

മാതാപിതാക്കള്‍: സി. കെ. കൗസല്യയും ഇ. മാധവനും

വൈക്കത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്, മലയാളത്തില്‍ ബിരുദാനന്തര ബിരുദം. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തരബിരുദം. ഹൈസ്‌കൂള്‍ അദ്ധ്യാപികയായി. തുടര്‍ന്ന് ഗവ. ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപികയായി. സീനിയര്‍ പ്രൊഫസ്സറായി റിട്ടയര്‍ ചെയ്തു.

കൃതി

കാട്ടുവള്ളി ഇല