ലീലാകുമാരിയമ്മ

ജനനം: 1948 ഫെബ്രുവരി 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍

മാതാപിതാക്കള്‍: പാപ്പിയമ്മയും കേശവന്‍ നായരും

കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഡമോണ്‍സ്‌ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ച ലീലാകുമാരിയമ്മ 2003 ഫെബ്രുവരി 28 ന് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് (സീനിയര്‍ ഗ്രേഡ്) ആയി വിരമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ ഹെലികോപ്ടറില്‍ എന്‍ഡോ സള്‍ഫാന്‍ തളിക്കുന്നതിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടു. കശുവണ്ടി തോട്ടങ്ങളില്‍ ഹെലികോപ്ടറില്‍ മരുന്നു തളിക്കുന്നത് നിരോധിച്ചുകൊണ്ട് 2000 ഒക്ടോബറില്‍ കോടതി വിധി
സമ്പാദിച്ചു. എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളില്‍ ഇപ്പോഴും സജീവം.

കൃതി

ജീവദായിനി

ആവാര്‍ഡ്

ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിന്റെ പഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
ദോഹ പ്രവാസി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം