ജനനം 1948 ഫെബ്രുവരി 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍. മുണ്ടമറ്റത്ത് കേശവന്‍ നായരുടെയും പാപ്പിയമ്മയുടെയും മകള്‍. കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഡെമോണ്‍സ്‌ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ച ലീലാകുമാരിയമ്മ 2003 ഫെബ്രുവരി 28 ന് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് (സീനിയര്‍ ഗ്രേഡ്) ആയി വിരമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുവണ്ടി തോട്ടത്തില്‍ ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടു. കശുവണ്ടി തോട്ടങ്ങളില്‍ ഹെലികോപ്ടറില്‍ മരുന്നു തളിക്കുന്നത് നിരോധിച്ചുകൊണ്ട് 2000 ഒക്ടോബറില്‍ കോടതി വിധി സമ്പാദിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങളില്‍ ഇപ്പോഴും സജീവം. 2005 ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നു ശുപാര്‍ശ ചെയ്യപ്പെട്ട പത്ത് വനിതകളില്‍ ഒരാളായിരുന്നു. 2010 ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. 2011 ല്‍ ദോഹ പ്രവാസി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. 'ജീവദായിനി' എന്ന ആത്മകഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി.

കൃതി

ജീവദായിനി (ആത്മകഥ). കോട്ടയം ഡി. സി. ബുക്‌സ്, 2011.