ജനനം 1959 ല്‍ പത്തനംതിട്ടയിലെ കുമ്പനാട്ട്. റ്റി.എം. വര്‍ഗ്ഗീസിന്റെയും മേരിക്കുട്ടി വര്‍ഗ്ഗീസിന്റെയും മകള്‍. കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം.എ. പാസായി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപികയായി. ഇപ്പോള്‍ അമേരിക്കയിലെ സിറ്റി ഓഫ് ഫില.ഡല്‍ഫിയായില്‍ പ്രോഗ്രാം അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെയും കേരളത്തിലേയും പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ എഴുതുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഫില.ഡല്‍ഫിയ അവാര്‍ഡ് 2000ലും, ഇ-മലയാളിയുടെ ചെറുകഥ അവാര്‍ഡ് 2016ലും ലഭിച്ചിട്ടുണ്ട്.

കൃതികള്‍

കടല്‍ കടന്നെത്തിയ കഥകള്‍ (ചെറുകഥ). തിരുവനന്തപുരം ദിയ പബ്ലിക്കേഷന്‍സ്, ങ2002.
ലിലിത്ത് (കഥകള്‍). തിരുവനന്തപുരം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്, 2013.