വില്യം ഷേക്‌സ്പിയര്‍

ഷെയ്ക്‌സ്പിയറുടെ സോണെറ്റുകള്‍ പ്രസിദ്ധമാണ്. ഗീതകങ്ങള്‍ എന്ന് മലയാളത്തില്‍ അറിയപ്പെടുന്നു. 154 ഗീതകങ്ങള്‍ ഒരുമിച്ച് ഷേക്‌സ്പിയറുടെ സോണറ്റുകള്‍ എന്ന പേരില്‍ 1609ലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ആകെയുള്ള 154 ഷേക്‌സ്പിയര്‍ ഗീതകങ്ങളില്‍ ആദ്യത്തെ 126 എണ്ണം ഒരു യുവാവിനെ സംബോധന ചെയ്ത് എഴുതിയവയാണ്. 127 മുതല്‍ 152 വരെ ഗീതകങ്ങളിലാണ് ഷേക്‌സ്പിയറുടെ പേരുകേട്ട ശ്യാമതരുണി പ്രത്യക്ഷപ്പെടുന്നത്. അവസാനത്തെ രണ്ടുഗീതകങ്ങള്‍ (153,154) പഴയ ഒരു ഗ്രീക്ക് ലഘുകവിതയിലെ ആശയത്തിന്റെ
അനുകരണഭേദങ്ങളാണ്.