ശശിധരന്‍ കെ.പി(പ്രൊഫസര്‍)

ജനനം: 1938 ജൂണ്‍ 10 ന് ആലപ്പുഴ ജില്ലയില്‍ മങ്കൊമ്പ് തെക്കെകരയില്‍

എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ.കെ.പി ശശിധരന്‍. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി എച്ച് ഡി. അദ്ധ്യാപന ജീവിതം തുടങ്ങിയത് കോഴെഞ്ചേരി സെന്റ് തോമസ് കോളേജില്‍ (1960. തുടര്‍ന്നു പാലക്കാട്ട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍
പ്രൊഫസര്‍, മണിമലക്കുന്ന് ഗവ കോളേജ് പ്രിന്‍സിപ്പല്‍ (1991-92), സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകനായിരുന്ന അദ്ദേഹം മലയാള ഭാഷയില്‍ 25 ലധികം നോവലുകളും ചെറുകഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളും വിവര്‍ത്തനങ്ങളും രചിച്ചു. അദ്ദേഹം 2015 ജൂണ്‍
17ന് അന്തരിച്ചു.

അവാര്‍ഡുകള്‍

സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് (1981)
കേരള സാഹിത്യ അക്കാഡമിയുടെ മുതിര്‍ന്ന സാഹിത്യ കാരന്മാര്‍ക്കുള്ള പ്രത്യേക അവാര്‍ഡ് (2013)

കൃതികള്‍

അന്തസ്സുള്ള മനുഷ്യര്‍
ഉപ്പ്
ഈ വെളിച്ചം ഈ ദു:ഖം
ഉദിക്കുന്നു അസ്തമിക്കുന്നു
ഡാര്‍ലിംഗ്
വേദാന്തിക്കസ്
റഷ്യന്‍ സാഹിത്യം എന്ത് എന്തുകൊണ്ട്
മരണമില്ലാത്ത വയലാര്‍
കവിതയുടെ സാഫല്യം
കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍
കവിതയുടെ മൂന്നു വഴികള്‍

പരിഭാഷകള്‍

ആര്‍ക്കും വേണ്ടാത്ത ജുഡ്
കുറ്റവും ശിക്ഷയും
യുദ്ധവും സമാധാനവും
നോത്രദാമിലെ കൂനന്‍
അല്‌സേഷ്ടീസ്
ജുലിയസ് സീസര്‍
ഹെന്റി അഞ്ചാമന്‍
വിണ്ട്‌സരിലെ ഭാര്യമാര്‍
ട്രോയിലസം ക്രെസ്സ്ടയും
സിംബെലിന്‍
ലെസന്‍ ഇന്‍ ലവ്
റിച്ചാര്‍ഡ് മൂന്നാമന്‍
ആള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്‌സ് വെല്‍

സഞ്ചാര സാഹിത്യം

ലെനിന്‍ പിറന്ന മണ്ണില്‍