ശാരംഗപാണി

ജനനം: ആലപ്പുഴ കാത്തിരംചിറ അംബേദ്കര്‍ പറമ്പില്‍

മാതാപിതാക്കള്‍: കങ്കാളിയും പാപ്പിയും

തിരക്കഥാകൃത്താണ് പുന്നപ്രവയലാര്‍ സമരസേനാനി കൂടിയായ ശാരംഗപാണി. നാല്പതോളം ചലച്ചിത്രങ്ങള്‍ക്ക്തിരക്കഥ രചിച്ചിട്ടുണ്ട്. തയ്യല്‍ തൊഴിലാളിയായിരുന്ന ശാരംഗപാണി പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തു.ആലപ്പുഴയില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് ‘ഉമ്മ’ എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ട്1958ല്‍ ചലച്ചിത്ര രംഗത്തെത്തിയത്. മൂന്നുപതിറ്റാണ്ട് കാലം മലയാള ചലച്ചിത്രരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. എട്ടുവടക്കന്‍പാട്ട് ചിത്രങ്ങളടക്കം 33 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. ചലച്ചിത്രനിര്‍മാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെ സന്തതസഹചാരിയായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങള്‍ക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. 16 നാടകങ്ങളും ചില ബാലെകളും രചിച്ചു. ആലപ്പുഴ മലയാളകലാഭവന്‍
എന്ന പേരില്‍ സ്വന്തമായി നാടക ബാലെ സമിതി നടത്തിയിരുന്നു. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ കടത്തനാടന്‍ അമ്പാടിയാണ് അദ്ദേഹത്തിന്റെ തിരക്കഥയില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. 2011 ഫെബ്രുവരി 2ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

തിരക്കഥയെഴുതിയ ചലച്ചിത്രങ്ങള്‍

ഉമ്മ : 1958
ഉണ്ണിയാര്‍ച്ച : 1961
പാലാട്ട് കോമന്‍ : 1962
തുമ്പോലാര്‍ച്ച : 1974
ആരോമലുണ്ണി : 1972
കണ്ണപ്പനുണ്ണി : 1977
പാലാട്ട് കുഞ്ഞിക്കണ്ണന്‍ : 1980
കടത്തനാട്ട് മാക്കം: 1978
കടത്തനാടന്‍ അമ്പാടി : 1990
നീലി സാലി
ആയിഷ
താര
മാനിഷാദ : 1975
പോസ്റ്റ്മാനെ കാണാനില്ല: 1972
അച്ചാരം അമ്മിണി ഓശാരം ഓമന: 1977
മല്ലനും മാതേവനും
നീലപ്പൊന്മാന്‍
സഞ്ചാരി
വേലിയേറ്റം
പാവങ്ങള്‍ പെണ്ണുങ്ങള്‍
ചീനവല
ധര്‍മ്മക്ഷേത്ര കുരുക്ഷേത്ര
തീരം തേടുന്ന തിര : 1982