ശ്രീകുമാരി രാമചന്ദ്രന്‍

ജനനം: കൊച്ചിയില്‍

നോവലിസ്റ്റ് , കഥാകൃത്ത്, പ്രാസംഗിക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രന്‍.സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992ല്‍ ആള്‍ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തില്‍ ‘ബി. ഹൈ ഗ്രേഡി’ലേയ്ക്കു് നിയമിതയായി. അക്കാലം മുതല്‍ ‘സുഗം സംഗീത്’, ‘ഭക്തി സംഗീത്’ തുടങ്ങിയ യ സംഗീതപരിപാടികള്‍ തൃശ്ശൂര്‍ ആള്‍ ഇന്ത്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദര്‍ശനിലുമായി അവതരിപ്പിച്ചുവരുന്നു. 2002 മുതല്‍ 2005 വരെ കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. കേരള സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വിവിധ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറിയായിരുന്നിട്ടുണ്ട്.

കൃതികള്‍

നിര്‍മ്മാല്യം എന്‍. ബി. എസ്. പബ്ലിക്കേഷന്‍സ് 1993
പരിത്രാനം ഡി. സി. ബുക്‌സ് 1995
തായ്‌വേര് ഗീതാഞ്ജലി പബ്ലിക്കേഷന്‍സ്1997
നക്ഷത്രങ്ങള്‍ക്കു് നിറമുണ്ടോ പെന്‍ ബുക്‌സ് 1999
വിധവകളുടെ ഗ്രാമം പെന്‍ ബുക്‌സ് 1999
പലവേഷങ്ങളില്‍ ചില മനുഷ്യര്‍ പെന്‍ ബുക്‌സ് 2001
സൈലന്‍സ് ഓഫ് ദി ഗ്രോവ് മില്ലേനിയം ബുക്‌സ് ഡല്‍ഹി 2003
മുഹാജിര്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് 2005
പുലച്ചിന്ത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് 2008
കാള് ഗേള്‍ എന്‍. ബി. എസ്. പബ്ലിക്കേഷന്‍സ് 2011
കാലമേ മാപ്പ് തരൂ ഗീതാഞ്ജലി പബ്ലിക്കേഷന്‍സ് 1997
ബിയോണ്ട് ദി ദിഫൈനല്‍ എപ്പിസോഡ് ഹര്‍മാന്‍ പബ്ലിഷേഴ്‌സ്, ഡല്‍ഹി 2002
ജലസമാധി പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് 2004
അഗ്‌നിവീണ കറന്റ് ബുക്‌സ് 2005
ദയാഹര്‍ജി പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് 2010
സപ്തസ്വരങ്ങള്‍
കര്‍ണാടകസംഗീതലോകം മാതൃഭൂമി ബുക്‌സ് 2002
മീര മാതൃഭൂമി ബുക്‌സ് 2006
അമാവാസിയിലെ നക്ഷത്രങ്ങള്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് 2007
തേന്‍കിണ്ണം

 

വിവര്‍ത്തനങ്ങള്‍

പ്രൈഡ് ആന്‍ഡ് പ്രജുഡൈസ്
ഗ്ലിംസസ് ഓഫ് കേരള കള്‍ച്ചര്‍ (കേരളാസംസ്‌കാരം ഒരു തിരനോട്ടം) 2012
പാലിയം ചരിത്രം 2013
സസ്‌നേഹം പി. കെ.കെ വാര്യര്‍ 2012
ഐതിഹ്യമാല 2010

 

അവാര്‍ഡുകള്‍

റോട്ടറി സാഹിത്യ പുരസ്‌കാരം
റ്റാറ്റാപുരം സുകുമാരന്‍ അവാര്‍ഡ്
മലയാളദിനം അവാര്‍ഡ്
സംസ്‌കാരസാഹിതി പുരസ്‌കാരം
ഖസാക്ക് അവാര്‍ഡ്
ഇന്‍സ സാഹിത്യ പുരസ്‌കാരം
ഡോ.ഡോ സുവര്‍ണ്ണ നാലപ്പാട്ട് ട്രസ്റ്റ് അവാര്‍ഡ്