ഷീബ എം. കുര്യന്‍

ജനനം:1975 ല്‍ കാസര്‍ഗോഡ് ജില്ലയില്‍

മാതാപിതാക്കള്‍: എം. കെ. മറിയാമ്മയും സി. സി.കുര്യനും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എ., കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. എഡ്. എന്നീ ബിരുദങ്ങള്‍ക്കുശേഷം ആധുനികതയുടെ കേരളീയ പരിസരം : രാഷ്ട്രീയവും പ്രതിവാദപരവുമായ ഒരു പഠനം എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദംനേടി. ഇപ്പോള്‍ തൃശൂര്‍ സെന്റ്
തോമസ് കോളേജ് അധ്യാപികയാണ്.

കൃതികള്‍

വിജയന്റെ ചെറുകഥകള്‍
അധികാരം ചരിത്രം പ്രത്യയശാസ്ത്രം
കീഴാളന്റെ പ്രതിരോധതന്ത്രം
മലയാള ഭാഷാസാഹിത്യചരിത്രം