നൂറിലധികം ലോകഭാഷാസാഹിത്യങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവന്‍. ലോകത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ആള്‍ എന്ന നിലക്ക് ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ കയറി. 1940ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരിലാണ് ജനനം. മാധവന്‍ പിള്ളയാണ് അച്ഛന്‍. അച്ഛന്റെ മരണത്തോടെ താമസം അമ്മവീടായ കാട്ടാത്തറയിലേക്ക് മാറി. അഞ്ചാം ക്ലാസ്സ് മുതല്‍ കാട്ടാത്തറ സ്‌കൂളിലായിരുന്നു പഠനം. തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജില്‍ നിന്ന് ബിരുദം നേടി തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ഓഡിറ്റര്‍ ആയി ജോലി ആരംഭിച്ചു.