മലയാള കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസര്‍. ജി. സോമനാഥന്‍(4 മാര്‍ച്ച് 1934-13 ഡിസംബര്‍ 2007).കൊട്ടാരക്കരയ്ക്കടുത്തുളള പരുത്തിയറയില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളില്‍ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളില്‍ സ്ഥിരമായി കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ചിന്നന്‍ ചുണ്ടെലി, ചെല്ലന്‍ മുയല്‍ തുടങ്ങിയ പരമ്പരകള്‍ ശ്രദ്ധേയമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്‌കാരം 1999 ല്‍ ചെല്ലന്‍ മുയല്‍ എന്ന കൃതിക്ക് ലഭിച്ചു.

കൃതികള്‍

    ചെല്ലന്‍ മുയല്‍
    പാണ്ടന്‍ കില്ലാഡി (1999)
    ഒരു മുയല്‍ക്കഥ(1997)
    നാരദകഥകള്‍(1986)
    നാരദകഥകള്‍(1986)
    അക്ബര്‍ ചിരിക്കുന്നു(1993)
    നടുക്കുന്ന കഥകള്‍(1984)
    സ്വല്‍പ്പം സുവിശേഷം(1985)
    കൗതുകകഥകള്‍(1982)
    മൂക്ക്(1982)
    പവിഴമുത്തുകള്‍ (1985)

പുരസ്‌കാരങ്ങള്‍

    കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്‌കാരം