ജനനം     കാസര്‍ഗോഡ്
തൊഴില്‍:കഥാകൃത്ത്, കോളേജ് അദ്ധ്യാപകന്‍
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട് ചെറുകഥകള്‍ക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും എഴുതാറുണ്ട്.
1962 ഒക്ടോബര്‍ മാസം കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. ജന്തുശാസ്ത്രത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. ഇപ്പോള്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകന്‍. കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുണ്ട്.
 

കൃതികള്‍:

    കുന്നുകള്‍ പുഴകള്‍
    എന്‍മകജെ
    രാത്രി
    രണ്ടു മുദ്ര
    ജീവിതത്തിന്റെ മുദ്ര
    കമേഴ്‌സ്യല്‍ ബ്രേക്ക്
    വാലില്ലാത്ത കിണ്ടി
    ഒതേനന്റെ വാള്‍
    മരക്കാപ്പിലെ തെയ്യങ്ങള്‍

പുരസ്‌കാരങ്ങള്‍: കഥാരംഗം നോവല്‍ അവാര്‍ഡ്  2010  എന്‍മകജെ ധ3പ
    കാരൂര്‍ പുരസ്‌കാരം  എസ്.പി.എസ്.
    തുഞ്ചന്‍ സ്മാരക അവാര്‍ഡ്  കേരള സാഹിത്യ അക്കാദമി
    അങ്കണം അവാര്‍ഡ്
    ഇതള്‍ അവാര്‍ഡ്