1848-ല്‍ കൊല്‌ളത്ത് ജനനം. ആലപ്പുഴ എസ്.ഡി.വി. ഹൈസ്‌കൂളിലും എസ്.ഡി. കോളേജിലും വിദ്യാഭ്യാസം. 1967-ല്‍ സര്‍ക്കാര്‍ ജോലിക്കാരനായി തിരുവനന്തപുരത്ത് താമസം.  ഇടതുപകഷത്തോടും പില്‍ക്കാലത്ത് സി.പി.ഐ (എം.എല്‍)നോടും അനുഭാവം. 1976-ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ജയില്‍വാസം. 1979-ല്‍ ജയില്‍മോചിതനായശേഷം പുനഃസംഘടിപ്പിക്കപെ്പട്ട സി.പി.ഐ(എം.എല്‍) ന്റെ സംസ്ഥാന ജോയിന്റ്  സെക്രട്ടറി. സാംസ്‌കാരിക വേദിയുടെ പ്രമുഖ സംഘാടകന്‍. 1982നു ശേഷം ഇടതുപകഷ സഹയാത്രികന്‍.  മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റു സംവാദം, നിത്യചൈതന്യയതിക്ക് ഖേദപൂര്‍വ്വം, സദ്ദാം അധിനിവേശവും  ചെറുത്തുനില്‍പ്പും എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. പ്രസിദ്ധ ചരിത്രപണ്ഡിതനായ ഡി.ഡി. കൊസംബിയുടെ കൃതികളും ഓഷോയുടെ സൈദ്ധാന്തിക കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: ഇന്ദിര.  മക്കള്‍: തനുജ ബാബു, ജീവന്‍ബാബു. ഇപേ്പാള്‍ താമസം:  ദേവി മന്ദിരം. എ-33, രാജീവ്  നഗര്‍, വഴുതക്കാട്, തിരുവനന്തപുരം.