ബഹുഭാഷാ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോ 1875 ഡിസംബര്‍ 25 ന് കുട്ടനാട്ടില്‍
പുന്നക്കുന്നത്തുശേ്ശരിയില്‍ ഉള്ള ഇല്‌ളിപ്പറമ്പ് കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ കോര. അമ്മയുടെ
പേര് അന്ന. സംസ്‌കൃത വിദ്യാഭ്യാസമാണ് ആദ്യം കിട്ടിയത്. പിന്നീട് ആലപ്പുഴ, കോട്ടയം,
തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടി. ആലപ്പുഴയില്‍ ഒരു മിഡില്‍ സ്‌കൂളില്‍
രണ്ടു കൊല്‌ളം അദ്ധ്യാപകനായിരുന്നു. 1901 ല്‍ ഉപരിപഠനത്തിന് സ്‌ക്കോളര്‍ഷിപ്പ് കിട്ടി ഇംഗ്‌ള
ണ്ടില്‍ പോയി. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബി.എസ്‌സി. (ഓണേഴ്‌സ്),
മൈനിംഗ് എന്‍ജിനിയറിംഗില്‍ എ.ആര്‍.എസ്.എം, എ.ആര്‍.സി.എസ് എന്നീ ബിരുദങ്ങള്‍ നേടി
തിരികെ എത്തി, തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഭൂഗര്‍ഭശാസ്ത്രവകുപ്പില്‍ ജോലിയില്‍
പ്രവേശിച്ചു. ദീര്‍ഘകാലം വ്യവസായ വകുപ്പ് ഡയറക്ടര്‍ ആയും ജോലി നോക്കി. 1909 മെയ് 17
ന് അദ്ദേഹം വിവാഹിതനായി. ഭാര്യ മറിയാമ്മ (മേരി). 1966 മെയ് 27 ന് ചാക്കോ മരിച്ചു.
    ഇംഗ്‌ളീഷ്, മലയാളം, സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിന്‍, സുറിയാനി, ഫ്രഞ്ച്, ജര്‍മ്മന്‍, തമിഴ്
എന്നീ ഭാഷകള്‍ ചാക്കോയ്ക്ക് അറിയാമായിരുന്നു. വ്യാഖ്യാതാവ്, നിരൂപകന്‍, ഗവേഷകന്‍,
ശാസ്ത്രജ്ഞന്‍, കവി എന്നീ നിലകളിലെല്‌ളാം അദ്ദേഹം ശ്രദ്ധിക്കപെ്പട്ടു. കവിത അദ്ദേഹത്തിന്
കൗമാരത്തിലെ ഒരു വിനോദം മാത്രമായിരുന്നു. സംസ്‌കൃതത്തിലാണുതാനും അധികവും പദ്യരചന.
വളര്‍ത്തുനായ ഹെക്ടര്‍ മരിച്ചപേ്പാള്‍ അദ്ദേഹം അതിനെക്കുറിച്ച് എഴുതിയ സംസ്‌കൃതശേ്‌ളാകങ്ങള്‍
ശ്രദ്ധിക്കപെ്പട്ടു. വിഷ്ണുസഹസ്രനാമത്തിന്റെ ചുവടുപിടിച്ച് ഒരു ക്രിസ്തുസഹസ്രനാമം അദ്ദേഹം
രചിച്ചു. ശാസ്ത്രവിഷയങ്ങള്‍ മലയാളത്തില്‍ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുടെ
സൃഷ്ടിയില്‍ അദ്ദേഹം ഏറെ പ്രയത്‌നിച്ചു. 1932ല്‍ സാങ്കേതിക സംജ്ഞകള്‍ എന്ന ഒരു ലേഖന
പരമ്പരതന്നെ കേരളം മാസികയില്‍ അദ്ദേഹം എഴുതി. ഇംഗ്‌ളീഷിലുള്ള പല പദങ്ങളുടേയും
നിഷ്പത്തി, ലാറ്റിന്‍-ഗ്രീക്കു ധാതുക്കളില്‍ കണ്ടെത്തി, അവയ്ക്കു സമാനമായ സംസ്‌കൃത
ധാതുക്കളില്‍ നിന്ന്, മലയാള ഭാഷാശൈലിക്ക് ഇണങ്ങുന്ന രീതിയില്‍ പദങ്ങള്‍ സൃഷ്ടിക്കുക
എന്ന ശ്രമസാദ്ധ്യമായ മാര്‍ഗ്ഗം ആയിരുന്നു ചാക്കോ അവലംബിച്ചത്. കൃഷി സംബന്ധമായി
എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് കൃഷി വിഷയങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി പ്രകൃതി
പാഠകഥകള്‍ എഴുതി. ജീവിതസ്മരണകള്‍ സ്വജീവിതത്തിലെ ചില സംഭവങ്ങളേയും ചില
വ്യക്തികളേയും കുറിച്ചുള്ള കുറിപ്പുകള്‍ ആണ്. മാര്‍ളൂയിസ് പഴയപറമ്പില്‍, സര്‍തോമസ് മൂര്‍
എന്ന് രണ്ടു ജീവചരിത്രഗ്രന്ഥങ്ങള്‍ രചിച്ചു. ഇതില്‍ മാര്‍ ളൂയിസ് പഴയപറമ്പില്‍, കേരളത്തിലെ
സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിലേയ്ക്ക് ധാരാളം വെളിച്ചം വീശുന്നു. വാല്മീകിയുടെ
ലോകത്തില്‍ എന്ന ഉപന്യാസസമാഹാരത്തില്‍ ചാക്കോ നിരൂപകനും, ഗവേഷകനും ആണ്.
വാല്മീകിയുടെ സൂചനകളുടെ പൊരുള്‍ തേടി, രാമായണത്തിലൂടെ അദ്ദേഹം നടത്തുന്ന യാത്ര
മൗലികമാണ്. സാഹിത്യപഞ്ചാനനന്റെ കരുണയെക്കുറിച്ചുള്ള ഉപാലംഭത്തിന്, ചാക്കോ
അതിസമര്‍ത്ഥമായി മറുപടി പറയുന്ന ലേഖനവും ഇതിലുണ്ട്. 'ചില ശബ്ദങ്ങളും അവയുടെ
രൂഢാര്‍ത്ഥങ്ങളും'' മലയാളഭാഷയിലേയ്ക്ക് സംക്രമിച്ചപേ്പാള്‍ അര്‍ത്ഥവിപര്യയം സംഭവിച്ച
പദങ്ങളെപ്പറ്റി ഉള്ള പഠനമാണ്. ചാക്കോയുടെ ഏറ്റവും പ്രധാന രചന പാണിനീയപ്രദ്യോതം
ആണ്. പാണിനിസൂത്രങ്ങളുടെ സമഗ്രമായ വ്യഖ്യാനം, സംസ്‌കൃത പണ്ഡിതന്മാര്‍ക്കിടയില്‍
അദ്ദേഹത്തിന് ഉന്നതസ്ഥാനം നേടിക്കൊടുത്ത കൃതിയാണ്.

കൃതികള്‍: പാണിനീയപ്രദ്യോതം, വാല്മീകിയുടെ ലോകത്തില്‍