കൃഷ്ണന്‍ കര്‍ത്താ തൃശൂരില്‍ തൊട്ടിപ്പാള്‍ എന്ന സ്ഥലത്ത് 1881 ഒക്‌ടോബര്‍ 12 നാണ് ജനിച്ചത്.
അച്ഛന്‍ മണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അമ്മ ചങ്ങരങ്കോത അംബിക ഇളയമ്മ. പഴയ
രീതിയിലുള്ള വിദ്യാഭ്യാസമാണ് കര്‍ത്താവിന് സിദ്ധിച്ചത്. സംസ്‌കൃതത്തില്‍ നല്‌ള പാണ്ഡിത്യം നേടിയ
ശേഷം അദ്ദേഹം വ്യാകരണം, തര്‍ക്കം, ജ്യോതിഷം, ആയുര്‍വേദം എന്നിവ പഠിച്ചു. ജീവിതത്തില്‍
കര്‍ത്താ യഥാസ്ഥിതികന്‍ ആയിരുന്നില്‌ള. പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവതാല്പര്യം
എടുത്തിരുന്നു. കൊടുങ്ങല്‌ളൂര്‍ കളരിയിലാണ് കൃഷ്ണന്‍ കര്‍ത്താ കച്ചകെട്ടിയത്.
നിയോക്‌ളാസിക് കാവ്യ സംസ്‌കാരമാണ് അദ്ദേഹം നേടിയതും. ദ്രുതകവിതകള്‍,
സമസ്യാപൂരണങ്ങള്‍, ഛായാശേ്‌ളാകങ്ങള്‍ തുടങ്ങി എല്‌ളാത്തിലും തന്റെ ആചാര്യന്മാരുടെ
തൊട്ടുപിന്നില്‍ – ചിലപേ്പാഴെങ്കിലും ഒപ്പം തന്നെ – നടക്കുവാന്‍ കര്‍ത്താവിന് സാധിച്ചിരുന്നു.
അദ്ദേഹം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വത്സലശിഷ്യന്മാരില്‍ ഒരാളായിരുന്നു. മിക്കവാറും
വള്ളത്തോളിന്റെ സമപ്രായക്കാരായിരുന്ന കര്‍ത്താ, ശേ്‌ളാകരചനയില്‍ നല്‌ള കൈത്തഴക്കം കാണിച്ചു
എങ്കിലും, സാഹിത്യരചനയെ ഒരു കരകൗശലമായി മാത്രമേ കരുതിയുള്ളു. അതുകൊണ്ട്
രൂപപെ്പാലിമ അനായാസം സൂകഷിക്കുമ്പോഴും, കവിതയുടെ ഭാവതീവ്രതയില്‍ അദ്ദേഹം വേണ്ടത്ര
ശ്രദ്ധിച്ചു എന്നു പറയാനാവില്‌ള. അതായിരുന്നു കര്‍ത്താവിന്റെ സാഹിത്യരചനയുടെ പരിമിതി.
    സ്വന്തംനാട്ടിലെ കര്‍മ്മനിരതമായ ജീവിതം കൊണ്ട് കര്‍ത്താ തൃപ്തിപെ്പട്ടു. അദ്ദേഹം വിവാഹം ചെയ്തത്
കരുമത്തില്‍ നാരായണി അമ്മയെ ആണ്. 1962 സെപ്തംബര്‍ 19 ന് കര്‍ത്താവ് മരിച്ചു.
    മുപ്പതിലധികം സര്‍ഗ്ഗങ്ങള്‍ ഉള്ളതും രാജപ്രശസ്തിപരവും ആയ ഒരു മഹാകാവ്യം ഉള്‍പെ്പടെ
വലുതും ചെറുതുമായ ഒട്ടേറെ കൃതികള്‍ അദ്ദേഹം എഴുതി. കവനകൗമുദിയില്‍ നിരവധി
വിഷയങ്ങളെപ്പറ്റി ഒട്ടനവധി ചെറുകവിതകളും എഴുതി. കലിംഗവധം എന്നൊരാട്ടക്കഥ കര്‍ത്താ
രചിച്ചു. കവിതിലകന്‍, സാഹിത്യനിപുണന്‍ എന്നീ ബഹുമതികള്‍ കൊച്ചി
രാജാവില്‍ നിന്നുംലഭിച്ചു. കവിതിലക പദവിക്ക് തന്നെ തിരഞ്ഞെടുത്തിരിക്കുന്നു
എന്നറിഞ്ഞപേ്പാള്‍ അത്തരം ബഹുമതികള്‍, വാസനാസമ്പന്നരായ യുവാക്കള്‍ക്കു നല്കി, അവരെ,
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപെ്പട്ടു. പറപ്പൂക്കര പഞ്ചായത്ത്
പ്രസിഡന്റായി സേവനം അനുഷ്ഠിച്ച കര്‍ത്താ, വിലേ്‌ളജു കോടതി ഒന്നാം ജഡ്ജിയായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ നാട്ടില്‍ അദ്ദേഹം ഒരു പ്രാഥമികവിദ്യാലയം സ്ഥാപിച്ചു. ഒരു ആയുര്‍വ്വേദ
വൈദ്യശാലയും തുടങ്ങി. സാമാന്യം നല്‌ള ഒരു വൈദ്യനായിരുന്നു. തീപെ്പാള്ളലിന് ഒരു
സിദ്ധൗഷധം അദ്ദേഹത്തിന് അറിയാമായിരുന്നു. കര്‍ത്താ ചെറുമരുടെ കുട്ടികള്‍ക്കുവേണ്ടി ഒരു
നിശാപാഠശാല തുടങ്ങി. കൊച്ചിയിലെ ആദ്യത്തെ കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ
പ്രദര്‍ശനം സംഘടിപ്പിച്ചത് കര്‍ത്താവാണ്. അന്നത്തെ പ്രമുഖ സാഹിത്യകാരന്മാര്‍ എല്‌ളാവരും
തന്നെ കര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. എം.ആര്‍.കെ.സി., ഉള്ളൂര്‍, കുഞ്ഞിക്കുട്ടന്‍
തമ്പുരാന്‍, കുട്ടമശേ്ശരി നാരായണപിഷാരടി, പാലിയത്ത് ചെറിയകുഞ്ഞുണ്ണിഅച്ചന്‍ എന്നിവര്‍
കര്‍ത്താവിന്റെ വിവിധ കൃതികള്‍ക്ക് മുഖവുര എഴുതിയിട്ടുണ്ട്.

കൃതികള്‍: കുരുകേ്ഷത്രത്തിലെ അഭിമന്യു, ചിത്രോത്സവം, കുറുമാലി ഭഗവതി, ദേവദത്തകാവ്യം,
ഭര്‍ത്തൃപരിത്യക്തയായ ശകുന്തള, ശ്രീഭൂതനാഥോദയം തുള്ളല്‍, പ്രാര്‍ത്ഥനാഞ്ജലി.