കെ.എം. ഡാനിയല്‍ ഇടയാറന്മുള കുന്നുംപുറത്ത്, 1920 മെയ് 5ന് ആണ് ജനിച്ചത്. അച്ഛന്‍
കെ.വി. മത്തായി. അമ്മ റാഹേലമ്മ. ഇടയാറന്മുളയിലും, ആറാട്ടുപുഴ, കോഴഞ്ചേരി
എന്നിവിടങ്ങളിലുമായി ആദ്യകാല സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റിന്
ചങ്ങനാശേ്ശരി സെന്റ് ബര്‍ക്മാന്‍സ് കോളേജില്‍ പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി
കോളേജില്‍ നിന്നും 1942ല്‍ മലയാളസാഹിത്യത്തില്‍ ബി.എ. (ഓണേഴ്‌സ്) പാസായി. തുടര്‍ന്ന്
അദ്ദേഹം നാവികസേനയില്‍ മൂന്നുവര്‍ഷം അധ്യാപകനായി ഉദ്യോഗം നോക്കി. ആ ജോലി
വിട്ടശേഷം ആലുവ യൂ.സി. കോളേജ്, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍
ലക്ച്ചററായി. 1951ല്‍ ആണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത,് തിരുവനന്തപുരം
ഇന്റര്‍മീഡിയറ്റ് കോളേജില്‍ അദ്ധ്യാപകന്‍.
    1957ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയ അദ്ദേഹം 1975ല്‍ വിരമിക്കുന്നതുവരെ അവിടെ സേവനം നടത്തി. റിട്ടയര്‍ ചെയ്തശേഷം യു.ജി.സി. പ്രൊഫസര്‍ എന്ന നിലയില്‍ മൂന്നുവര്‍ഷംകൂടി അവിടെ തുടര്‍ന്നു. അതിനുശേഷം 1986വരെ, തിരുവനന്തപുരത്തുള്ള വിദ്യാധിരാജ പോസ്റ്റ്ഗ്രാഡുവേറ്റ് സ്റ്റഡീസില്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹം വിവാഹം ചെയ്തത് റേച്ചലിനെ ആണ്. 1988 ജൂലൈ 18ന് കെ.എം. ഡാനിയല്‍ മരിച്ചു.പ്രശസ്തപണ്ഡിതനും കവിയും ആയിരുന്ന കെ.വി. സൈമണ്‍, ഡാനിയലിന്റെ
പിതൃസഹോദരനാണ്. കെ.വി. സൈമണ്‍ തന്നെ ആയിരുന്നു ഡാനിയലിന്റെ കുട്ടിക്കാലത്തെ
വിദ്യാഭ്യാസത്തിന് നേതൃത്വം നല്കിയത്. അതുകൊണ്ടുതന്നെ ചിട്ടയായി സംസ്‌കൃതം പഠിച്ചു.
ഹൈന്ദവദര്‍ശനങ്ങളെപ്പറ്റി ശരിയായി പഠിക്കുന്നതിന് ഈ പരിശീലനം പില്ക്കാലത്ത് വളരെ
സഹായകമായി. സാഹിത്യമീമാംസയിലും, ഭാഷാശാസ്ത്രത്തിലും അഗാധമായ അറിവു
നേടുന്നതിനും ഈ പാരമ്പര്യം അദ്ദേഹത്തിന് സഹായകമായി. ഒരു പാടു പറയുക, എഴുതുക
എന്നതല്‌ള അദ്ദേഹം അവലംബിച്ച മാര്‍ഗ്ഗം. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തില്‍ അധികപങ്കും
ക്‌ളാസുമുറികളില്‍, ചിതറിപേ്പാവുകയാണുണ്ടായത്.
    നിരൂപണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡാനിയല്‍,
കുറച്ചു പുസ്തകങ്ങളേ എഴുതിയുള്ളൂ. 1952ല്‍ പ്രസിദ്ധപെ്പടുത്തിയ .ശംഖനാദമാണ് ആദ്യകൃതി.
വിമര്‍ശവീഥി, വീണപൂവ് കണ്‍മുന്‍പില്‍, കലാദര്‍ശനം, നവചക്രവാളം, നളിനിയിലും
മറ്റും,.വേദവിഹാരപഠനങ്ങള്‍, .വിമര്‍ശനം സിദ്ധാന്തവും പ്രയോഗവും.ഇവയാണ്
അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. കലാദര്‍ശനം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി
പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡിന് അര്‍ഹമായ
കൃതിയാണ് .നവചക്രവാളം നളിനിയിലും മറ്റും. വിമര്‍ശകന്റെ ചുമതലകളാണ് വ്യാഖ്യാനവും
വിലയിരുത്തലും എന്ന് പ്രൊഫസര്‍ ഡാനിയല്‍ വിശ്വസിച്ചിരുന്നു. വാസ്തവത്തില്‍
വിലയിരുത്തലിനുള്ള വഴി ഒരുക്കലാണ് വ്യാഖ്യാനം എന്നത്രെ അദ്ദേഹത്തിന്റെ മതം.
സാഹിത്യരചനയിലും, മനുഷ്യന്റെ മറ്റെല്‌ളാ കര്‍മ്മങ്ങളിലും ഉള്ളതുപോലെ, പ്രയോജകമൂല്യം,
ആന്തരികമൂല്യം എന്ന് രണ്ട് ഘടകങ്ങള്‍ ഉണ്ട് എന്നദ്ദേഹം എടുത്തുപറയുന്നു. സാഹിത്യ കൃതിയുടെ
രചനാവേളയില്‍ ഈ രണ്ട് അംശങ്ങള്‍ക്കും പ്രാധാന്യം ഏറിയും കുറഞ്ഞും വരാം. എന്നാല്‍ ഒരു
കൃതി വിലയിരുത്തുമ്പോള്‍ ഊന്നേണ്ടത് അതിലെ സാഹിതീയമൂല്യത്തിലാണ് എന്നാണ്
ഡാനിയലിന്റെ അഭിപ്രായം സാഹിത്യത്തില്‍ ഘടകങ്ങള്‍ക്കല്‌ള, ഘടകങ്ങളുടെ
സംയോജനത്തിനാണ് പ്രാധാന്യം എന്നും, ഈ സംയോജനത്തിന്റെ ചാരുത ആണ് സൗന്ദര്യപരമായ
നന്മ എന്നും അഭിപ്രായപെ്പട്ട നിരൂപകന്‍ ആണ് ഡാനിയല്‍. സ്വനം, ആശയങ്ങള്‍, വികാരങ്ങള്‍,
വക്താവിന്റെ മനോഭാവങ്ങളെ ദ്യോതിപ്പിക്കുന്ന സ്വരവിശേഷം, തത്ത്വമീമാംസീയ ഗുണങ്ങള്‍
എന്നിങ്ങനെ സാഹിത്യകൃതിയെ ഇഴ പിരിച്ച്, ഓരോന്നിനെക്കുറിച്ചും യുക്തിപൂര്‍വ്വം അദ്ദേഹം
വിലയിരുത്തിയിട്ടുണ്ട്. ജീവിതത്തിലെന്നപോലെ, സാഹിത്യലോകത്തിലും കഴിവതും ബഹളങ്ങളില്‍
നിന്നും ഒഴിഞ്ഞുമാറി നില്ക്കാനായിരുന്നു ഡാനിയലിനു താല്പര്യം. നിരൂപകന്‍ എന്ന നിലയില്‍
ശബ്ദത്തെക്കാളധികം വെളിച്ചം പ്രസരിപ്പിക്കുവാന്‍ ആണ് അദ്ദേഹം ഇഷ്ടപെ്പട്ടത്.

കൃതികള്‍: വിമര്‍ശവീഥി, വീണപൂവ് കണ്‍മുന്‍പില്‍, കലാദര്‍ശനം, നവചക്രവാളം നളിനിയിലും
മറ്റും,.വേദവിഹാരപഠനങ്ങള്‍, .വിമര്‍ശനം സിദ്ധാന്തവും പ്രയോഗവും