കരുണാകരമേനോന്‍ ജനിച്ചത് 1905 ഏപ്രില്‍ 28-ാ0 (കൊ.വ.1080 മേടം 16 അവിട്ടം) തീയതി
ആണ്. അച്ഛന്‍ ഇടപ്പള്ളി കൃഷ്ണരാജാ. അമ്മ കണ്ണന്തോടത്ത് പുല്‌ള്യാട്ട് ഗൗരിക്കുട്ടിയമ്മ. മിഡില്‍
സ്‌ക്കൂളിലും കോഴിക്കോട് ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം. കെ.സി.
കുട്ട്യപ്പന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതവും പഠിച്ചു.
എറണാകുളം മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. കഠിനമായ ആസ്ത്മ
പിടിപെട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കുവാനോ ജോലിയില്‍ പ്രവേശിക്കുവാനോ
സാധിച്ചില്‌ള. ഇടപ്പള്ളിയില്‍ ഒരു സാഹിത്യസമാജം രൂപീകരിച്ചു. ആ സമാജത്തിലുടെ ആണ്
ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍പിള്ള, സി.ആര്‍. കേരളവര്‍മ്മ തുടങ്ങിയവര്‍
മലയാളസാഹിത്യത്തിലേയ്ക്ക് കടന്നുവന്നത്. സാഹിത്യസമാജത്തിന്റെ വാര്‍ഷികമാണ്
സമസ്തകേരളസാഹിത്യപരിഷത്തിന്റെ ആദ്യത്തെ യോഗം ആയി മാറിയത്. 1930 ല്‍
കരുണാകരമേനോന്‍ തത്തംപിള്ളില്‍ സരസ്വതി അമ്മയെ വിവാഹം ചെയ്തു. 1965 ഏപ്രില്‍ 11 ന്
അദ്ദേഹം മരിച്ചു.
    ഇടപ്പള്ളി കരുണാകരമേനോന്റെ സാഹിത്യ സംഭാവനകളില്‍ ഏറ്റവും മികച്ചവ പരിഭാഷകള്‍
ആണ്. 1935 ല്‍ ഡോസ്റ്റോയവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന കൃതി
മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപെ്പടുന്ന
ആദ്യത്തെ റഷ്യന്‍ നോവലാണ് അത്. പാവങ്ങള്‍ക്കുശേഷം, മലയാളിയുടെ നോവല്‍
സങ്കല്‍പത്തെത്തന്നെ വിശാലമാക്കിയ കൃതി. അതിനു മുന്‍പുതന്നെ ലോഡ് ലിട്ടന്‍ എഴുതിയ
റിജന്‍സി അദ്ദേഹം വിവര്‍ത്തനം ചെയ്തിരുന്നു, അത് പ്രസിദ്ധപെ്പടുത്തിയിട്ടില്‌ള.
കയ്യെഴുത്തുപ്രതി നഷ്ടപെ്പട്ടു. പിന്നീട് വിക്ടര്‍ യൂഗോവിന്റെ തൊണ്ണൂറ്റിമൂന്ന്, ടോള്‍സ്റ്റോയിയുടെ
യുദ്ധവും സമാധാനവും, ഡോസ്റ്റോവ്‌സ്‌കിയുടെ തന്നെ ഇഡിയറ്റ് എന്നീ നോവലുകളും
മലയാളത്തിലേയ്ക്ക് പരിഭാഷപെ്പടുത്തി. ഒരു ഖണ്ഡകാവ്യവും ഒരു കവിതാസമാഹാരവും അദ്ദേഹം
രചിച്ചിട്ടുണ്ട്. ഇടപ്പള്ളി രാജവംശത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യമാണ്
ഖണ്ഡകാവ്യത്തിന്റെ പ്രമേയം. പെരുമാളുടെ തേവാരി അഥവാ ഇടപ്പള്ളി തമ്പുരാക്കന്മാര്‍ എന്ന
ആ കൃതി സൂചിപ്പിക്കുന്ന ഐതിഹ്യം അനുസരിച്ച് ഇടപ്പള്ളി തമ്പുരാക്കന്മാരുടെ പൂര്‍വ്വികനായ
നമ്പൂതിരിയെ പരശുരാമന്‍ ഗംഗാതീരത്തുനിന്നും കൂട്ടിക്കൊണ്ടുവന്ന്, പെരുമാക്കന്മാരുടെ മുഖ്യ
പുരോഹിതനായി നിയമിച്ചു. കവിതാസമാഹാരമാണ് മകന്‍, ഒരു കുട്ടിയുടെ ശൈശവം പിതാവില്‍
ഉണര്‍ത്തുന്ന വികാരങ്ങളും ചിന്തകളും ആണ് കവിതകളുടെ പ്രമേയം. ദ്രാവിഡവൃത്തത്തിലും
സംസ്‌കൃതവൃത്തത്തിലും രചിക്കപെ്പട്ട മിക്ക കവിതകളും നല്‌ള രചനാസൗഷ്ഠവം ഉള്ളവയാണ്.
ഇടപ്പള്ളിയുടെ ചരിത്രത്തിലെ ഒരംശംതന്നെ ആണ് അദ്ദേഹം രചിച്ച ചങ്ങമ്പുഴ മാര്‍ത്താണ്ഡന്‍
എന്ന നാടകത്തിന്റെയും പ്രമേയം. ഇടപ്പള്ളിയിലെ പ്രമുഖ തറവാടായ കണ്ണന്തോടത്തിന്റെയും
മറ്റൊരു കുടുംബമായ ചങ്ങമ്പുഴയുടെയും ഉല്പത്തിയെപ്പറ്റി ചില വിവരങ്ങള്‍ ഈ നാടകത്തില്‍
നിന്നു അറിയാം. ശ്രീഭുതനാഥോത്ഭവം എന്ന പേരില്‍ ഒരു ആട്ടക്കഥയും കരുണാകരമേനോന്‍
രചിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഭാഗികമായും ഒന്നിലധികം തവണ അരങ്ങേറിയിട്ടുണ്ട്;
അച്ചടിച്ചിട്ടില്‌ള. പച്ചമലയാളപദങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു നിഘണ്ടുവും അദ്ദേഹം
തയ്യാറാക്കിയിരുന്നു. അതും പ്രസിദ്ധീകൃതമായില്‌ള. സമസ്തകേരള സാഹിത്യപരിഷത്തിന്റെ
ആദ്യത്തെ സെക്രട്ടറി ആയിരുന്നു കരുണാകരമേനോന്‍.

കൃതികള്‍:കുറ്റവും ശിക്ഷയും, തൊണ്ണൂറ്റിമൂന്ന്, ടോള്‍സ്റ്റോയിയുടെ
യുദ്ധവും സമാധാനവും, ഡോസ്റ്റോവ്‌സ്‌കിയുടെ ഇഡിയറ്റ് (പരിഭാഷകള്‍)