ജീവിതകാലം 14751625 നുമിടയ്ക്ക് ആയിരിക്കണം. 15001580 കാലഘട്ടമാണെന്നും കരുതുന്നു. മലപ്പുറം ജില്‌ളയിലെ തൃക്കണ്ടിയൂര്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ് ജനനം. ശങ്കരന്‍, രാമന്‍, രാമാനുജന്‍, സൂര്യനാരായണന്‍ ഇവയിലേതെങ്കിലും ആയിരിക്കണം പേര്. രാമാനുജന്‍ എന്ന പേരിലാണ് കൂടുതല്‍ അംഗീകാരം. ദീകഷാനാമം രാമാനന്ദന്‍ എന്നാണത്രെ. ജ്യേഷ്ഠനാണ് ഗുരുനാഥന്മാരില്‍ ഒരാള്‍. നീലകണ്ഠ ഗുരു ആണ് മറ്റൊരാള്‍. വേദവേദാന്ത പരാണേതിഹാസങ്ങളില്‍ ഗാന പരിചയം, കിളിപ്പാട്ട് എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. മലയാള ഭാഷയുടെ പിതാവ് എന്ന നിലയില്‍ പ്രശസ്തി. തൃക്കണ്ടിയൂരിലും ചിറ്റൂരിലും പാഠശാലകള്‍ സ്ഥാപിച്ച് വിദ്യാ പ്രചരണം നടത്തി. ചിറ്റൂര്‍ ഗുരുമഠം സ്ഥാപിച്ചു. അവിടെ വച്ചാണ് സമാധി എന്ന് കരുതുന്നു. കൃ : അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ദേവീ മാഹാത്മ്യം, ബ്രഹ്മാണ്ഡ പുരാണം, ഹരിനാമകീര്‍ത്തനം, ശതമുഖ പുരാണം, ചിന്താരത്‌നം തുടങ്ങിയ പത്തിലേറെ ഗ്രന്ഥങ്ങള്‍ എഴുത്തച്ഛന്‍േറതായി അറിയപെ്പടുന്നു.