കവിയും, അദ്ധ്യാപകനും, ഗാന്ധിയനും ആയിരുന്ന ജി. കുമാരപിള്ള കോട്ടയത്തിനടുത്ത്
വെന്നിമലയില്‍ 1923 ആഗസ്റ്റ് 22-ാം (കൊ.വ. 1099 ചിങ്ങം 6) തിയ്യതി ജനിച്ചു. അച്ഛന്‍ പെരിങ്ങര
പി.ഗോപാലപിള്ള. അമ്മ വെന്നിമല പഴയടത്തുവീട്ടില്‍ പി.ജി. പാര്‍വ്വതിഅമ്മ. അച്ഛനും മുത്ത
ച്ഛനും സാഹിത്യത്തില്‍ തല്പരര്‍ ആയിരുന്നു. അച്ഛന്റെ നാടായ തിരുവല്‌ളയില്‍ നെടുമ്പ്രത്ത് പടി
ഞ്ഞാറ്റു മുറിയില്‍, കാട്ടേഴത്തു വീട്ടില്‍ ആണ് വളര്‍ന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്‌ളയില്‍.
1939ല്‍ സ്‌കൂള്‍ ഫൈനല്‍ പാസായി. തുടര്‍ന്ന് ചങ്ങനാശേ്ശരി എസ്.ബി. കോളേജില്‍ പഠിച്ച് 1943ല്‍
ബിരുദമെടുത്തു. കുറച്ചുകാലം ബോംബെയില്‍ ഗുമസ്തനായിരുന്നു. 1944ല്‍ തിരുവിതാംകൂറില്‍
സെക്രട്ടേറിയറ്റില്‍ ക്‌ളാര്‍ക്കായി. ഒന്നരവര്‍ഷം കഴിഞ്ഞ് അതുപേക്ഷിച്ച്, തൃശ്ശൂര്‍ സെന്റ് തോമസ്
കോളേജില്‍ ട്യൂട്ടര്‍ ആയി. 1946-'48ല്‍ പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂള്‍ അദ്ധ്യാപക
നായി. 1947ല്‍ പ്രൈവറ്റായി പഠിച്ച് നാഗപ്പൂരില്‍ നിന്നും ഇംഗ്‌ളീഷില്‍ എം.എ. ബിരുദം നേടി.
1948ല്‍ മഹാത്മാഗാന്ധി കോളേജില്‍ ഇംഗ്‌ളീഷ് ലക്ചറര്‍ ആയി. കുറച്ചുമാസങ്ങള്‍ക്കുശേഷം യൂണിവേ
ഴ്‌സിറ്റി കോളേജില്‍ ലക്ചറര്‍ ആയി. ഇടപ്പള്ളി, തലശേ്ശരി എന്നിവിടങ്ങളിലും പഠിപ്പിച്ചു. കോഴിേ
ക്കാട് സര്‍വ്വകലാശാലയുടെ തലശേ്ശരി കേന്ദ്രത്തിലും ഇംഗ്‌ളീഷ് പ്രൊഫസറായി സേവനം അനുഷ്ഠി
ച്ചു.
    സര്‍വ്വീസില്‍ നിന്നു വിരമിച്ചശേഷം അദ്ദേഹം തൃശ്ശൂര്‍ സ്ഥിരതാമസമാക്കി. തൃശ്ശൂര്‍ മാരാത്ത്
പത്മനാഭമന്ദിരത്തില്‍ ലീലയാണ് ഭാര്യ. 1945ല്‍ കൊച്ചി പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായിരു
ന്നു. അക്കാലത്ത് ദീനബന്ധു പത്രാധിപസമിതി അംഗമായിരുന്നു. 1948ല്‍ തിരുവനന്തപുരത്ത്
ഉദ്യോഗമായിരിക്കവെ നവസംസ്‌കാരസമിതി, കവിതാസമിതി എന്നിവയുടെ രൂപീകരണത്തില്‍
നേതൃത്വപരമായ പങ്ക് വഹിച്ചു. ഗാന്ധിവിചാരപരിഷത്തിന്റെ കാര്യദര്‍ശി (1957-58), ഗാന്ധി പീസ്
ഫൗണ്ടേഷന്‍ ഉപദേശക സമിതി അദ്ധ്യക്ഷന്‍ (1972-74), ഗാന്ധി സാഹിത്യ പ്രസിദ്ധീകരണത്തി
നുള്ള ഉപദേശകസമിതി അംഗം, കേരളസര്‍വ്വകലാശാലാ സെനറ്റില്‍ അദ്ധ്യാപക പ്രതിനിധികളി
ല്‍ ഒരാള്‍, കേരള ഗവണ്‍മെന്റ ് കോളേജ് അദ്ധ്യാപക സംഘടനയുടെ പ്രതിനിധി, കേരളസാഹിത്യ
അക്കാദമി നിര്‍വ്വാഹക സമിതി അംഗം, സര്‍വ്വോദയമണ്ഡലം വൈസ്പ്രസിഡന്റ്, മദ്യനിരോധന
സമിതിയിലെ പ്രമുഖന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടു
ണ്ട്. ശരിക്കും ഗാന്ധിയന്‍ ആശയങ്ങളുടെ പ്രയോക്താവായിരുന്നു വാക്കിലും പ്രവൃത്തിയിലും,
വിപുലമായ ശിഷ്യസമ്പത്തിനുടമയായ ഈ പ്രൊഫസര്‍. തൃശ്ശൂര്‍ താന്ന്യം പഞ്ചായത്തിലെ അഴിമാവ്
കള്ളുഷാപ്പിനെതിരെ നടന്ന സമരം, ഊരമന, മട്ടാഞ്ചേരി മദ്യഷാപ്പുകള്‍ക്കെതിരെ നടന്ന
സമരം ഇവയൊക്കെ പ്രസിദ്ധങ്ങളാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ 1986ല്‍ നട
ത്തിയ നീണ്ടകാലത്തെ സമരഫലമായാണ്, മദ്യനിരോധനത്തെപ്പറ്റി പഠിക്കുവാന്‍ സര്‍ക്കാര്‍ ഉദയ
ഭാനുവിനെ കമ്മീഷനായി നിയമിച്ചത്. പലപേ്പാഴും ഈ സമരങ്ങളില്‍ കുമാരപിള്ളയ്ക്ക് ഉപ
വാസം അനുഷ്ഠിക്കേണ്ടി വന്നു. 1999ല്‍ രോഗബാധയെത്തുടര്‍ന്ന്, പൊതുരംഗത്തുനിന്നു അദ്ദേഹം
പിന്‍വലിഞ്ഞു. 2000 സെപ്തംബര്‍ 17 ന് അദ്ദേഹം മരിച്ചു.
    സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ കവിത പ്രസിദ്ധീകരിക്ക
പെ്പടുന്നത്. 1938ലെ പൗരദ്ധ്വനിയില്‍, എന്റെ അമ്മ എന്ന കവിത, പി. കുമാര്‍ എന്ന പേരില്‍ പ്രസി
ദ്ധീകൃതമായി. ആദ്യ കൃതിയായ മൗലാന അബുള്‍ക്കലാം ആസാദ് എന്ന ജീവചരിത്രം 1946ല്‍
പുറത്തുവന്നു. സ്‌കൂള്‍ ക്‌ളാസുകളില്‍ പാഠപുസ്തകം എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്
നാലുഭാഗങ്ങളില്‍ വിരചിതമായ ലോകചരിത്രസംഗ്രഹം. ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കൃതി
കള്‍ അഞ്ചുഭാഗങ്ങള്‍ കുമാരപിള്ളയാണ് എഡിറ്റുചെയ്തിട്ടുള്ളത്. പല കാലങ്ങളില്‍, പല വിഷയ
ങ്ങളെ കുറിച്ച് എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമാണ് 1984ല്‍ പ്രസിദ്ധീകൃതമായ തിരെ
ഞ്ഞടുത്ത ലേഖനങ്ങള്‍. ഇന്നും, ഇന്നലെയും, നാളെയും എന്നൊരു ലേഖനസമാഹാരം 1999ല്‍
പുറത്തുവന്നു. ആദ്യ കാവ്യസമാഹാരം അരളിപ്പൂക്കള്‍ ആയിരുന്നു. തുടര്‍ന്ന് മരുഭൂമിയുടെ കിനാവു
കള്‍ എന്ന സമാഹാരവും പ്രസിദ്ധീകൃതമായി. കാല്പനിക കവിതയുടെ ഭാവമാണ് ഈ സമാഹാ
രങ്ങളിലെ രചനകള്‍ക്ക്. ഗ്രാമവിശുദ്ധിയെപ്പറ്റി അഭിമാനം, വീരാരാധന, നിഷ്‌കളങ്കപ്രേമം,
സ്വാതന്ത്ര്യദാഹം എന്നിങ്ങനെ ഭിന്നഭാവങ്ങള്‍ ഇവയില്‍ കാണാം. പില്ക്കാലകവിതകളില്‍ സരളമായ
ഈ കാല്പനിക'ാവത്തിന് മാറ്റം വരുന്നുണ്ട്. ആകേ്ഷപഹാസ്യം, ഭാഷകൊണ്ടുള്ള കളിക
ള്‍ എന്നിവ പില്ക്കാല കവിതകളില്‍ പ്രകടമാണ്. കവിത എന്ന സമാഹാരത്തിലെ പല കവിതകളിലും
ഈ പ്രവണത കാണാം. സ്വന്തം, ചുവപ്പിന്റെ ലോകം, കായംകുളം തുടങ്ങിയ കവിതകള്‍
ഈ പ്രവണതകള്‍ക്ക് ഉദാഹരണങ്ങളാണ്. ഗാന്ധിയന്‍ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ലോകസംസ്‌കാ
രം, അതില്‍ നിന്നും സ്വാര്‍ത്ഥതയുടെയും ക്രൂരതയുടെയും കൈപിടിച്ച് അകന്നുപോകുന്ന
ലോകത്തെക്കുറിച്ചുള്ള ആശങ്ക – ഇവയൊക്കെയാണ് അദ്ദേഹത്തിന് ആവിഷ്‌കരിക്കുവാന്‍ ഉണ്ടായി
രുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ
സമാഹാരമാണ് ഓര്‍മ്മയുടെ സുഗന്ധം. അദ്ദേഹത്തിന് സപ്തസ്വരം എന്ന സമാഹാരത്തെ
മുന്‍നിര്‍ത്തി 1985ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, ഓടക്കുഴല്‍ പുരസ്‌കാരവും
ലഭിച്ചു.
കൃതികള്‍:

മൗലാന അബുള്‍ക്കലാം ആസാദ് (ജീവചരിത്രം), ലോകചരിത്രസംഗ്രഹം, ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കൃതികള്‍ (അഞ്ചുഭാഗങ്ങള്‍), അരളിപ്പൂക്കള്‍, മരുഭൂമിയുടെ കിനാവു
കള്‍, ഓര്‍മ്മയുടെ സുഗന്ധം. ,സപ്തസ്വരം (കാവ്യസമാഹാരം),