ഗവേഷകന്‍, നിരൂപകന്‍, ദ്രാവിഡഭാഷാ ശാസ്ത്രജ്ഞന്‍, സംഘാടകന്‍ എന്നിങ്ങനെ പല
നിലകളില്‍ പ്രശസ്തനായിത്തീര്‍ന്ന കെ.എം. ജോര്‍ജ്ജ് 1914 ഏപ്രില്‍ 20ന് (കൊല്‌ളവര്‍ഷം
1089 മേടം 8)ന്, ഇടയാറന്മുള ഗ്രാമത്തില്‍ കരിമ്പുമണ്ണ് വീട്ടിലാണ് ജനിച്ചത്. അച്ഛന്‍ കുര്യന്‍
മത്തായി. അമ്മ മറിയാമ്മ. മാലക്കര പ്രൈമറി സ്‌ക്കൂളില്‍ ആയിരുന്നു പ്രാഥമികവിദ്യാഭ്യാസം.
മിഡില്‍ സ്‌ക്കൂള്‍ പഠനം ഇടയാറന്മുള മാര്‍ത്തോമാ സ്‌ക്കൂളില്‍. കോഴഞ്ചേരി സെന്റ് തോമസ് സ്‌ക്കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ജ്യേഷ്ഠസഹോദരന്‍ മദിരാശിയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍, കോളേജു പഠനം തുടങ്ങിയത് മദിരാശി ക്രിസ്ത്യന്‍ കോളേജിലാണ്. ഗണിതം മുഖ്യവിഷയമായി അവിടെനിന്ന്ഇന്റര്‍ മീഡിയറ്റ് പാസായി. തുടര്‍ന്ന് കീഴില്‌ളം സെന്റ് തോമസ് സ്‌ക്കൂളില്‍ രണ്ടുവര്‍ഷം പഠിച്ചു. പിന്നീട് ആലുവാ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ഗണിതം ഐച്ഛികമായി ബിരുദം നേടി.
    തിരുവനന്തപുരം യൂണിവേ ഴ്‌സിറ്റി കോളേജില്‍ മലയാളം എം.എ.ക്കു ചേര്‍ന്നു എങ്കിലും അതു പൂര്‍ത്തിയാക്കും മുന്‍പ്മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ മലയാളം ലക്ചറര്‍ ആയി ജോലി സ്വീകരിച്ചു. 1941ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളസാഹിത്യത്തില്‍ എം.എ. നേടി. 1943ല്‍ യൂണിവേഴ്‌സിറ്റി ഓഫീസേഴ്‌സ് ട്രെയ്‌നിംഗ് കോറില്‍ ഓഫീസറും ആയി. ക്രിസ്ത്യന്‍ കോളേജില്‍ പതിനഞ്ചുവര്‍ഷം അദ്ദേഹം സേവനം അനുഷ്ഠിച്ചു.

1948ല്‍ ലോകവാണി മാസികയുടെ പത്രാധിപരായി; രണ്ടുവര്‍ഷം കോളേജ് അദ്ധ്യാപക

സംഘടനാ സെക്രട്ടറിയും ആയി. 1951ല്‍ രാമചരിതത്തെയും പ്രാചീന മലയാളത്തെയും കുറിച്ചുള്ള പഠനത്തിന് മദിരാശി സര്‍വ്വകലാശാല
യില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് കേന്ദ്രസാഹിത്യ അക്കാദമിയില്‍ അസിസ്റ്റന്റ് സെക്ര
ട്ടറി, അക്കാദമിയുടെ റീജിയണല്‍ ഓഫീസ് 1960ല്‍ മദിരാശിയില്‍ തുടങ്ങിയപേ്പാള്‍ അതിന്റെ സെക്രട്ടറി, ഷിക്കാഗോയില്‍ വിസിറ്റിംഗ് പ്രഫസര്‍, കാലിഫോര്‍ണിയ, ഹാവായ് എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രഫസര്‍, മലയാളം എന്‍സൈകേ്‌ളാപ്പീഡിയഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ഗവേഷകന്‍, കേന്ദ്രസാഹിത്യ അക്കാദമി നിര്‍വ്വാഹകസംഘാംഗം, കേരള സര്‍വ്വകലാശാലയില്‍ വിസ്റ്റിംഗ് പ്രഫസര്‍, കേരളസാഹിത്യ അക്കാദമിഉപാദ്ധ്യക്ഷന്‍ തുടങ്ങി പല പദവികളും അദ്ദേഹം വഹിച്ചു. ഭാരതീയ ജ്ഞാനപീഠത്തിന്റെ പ്രാദേശിക സമിതി അംഗം, രാജാറാം മോഹന്റായ്

ഫൗണ്ടേഷന്റെ കേന്ദ്രസമിതി അംഗം. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരളത്തിലെ പല സര്‍വ്വകലാശാലകളിലും ഓറിയന്റല്‍
ഫാക്കല്‍ട്ടി, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയവയില്‍ അംഗം – അവസാനനിമിഷം വരെ
കര്‍മ്മനിരതമായിരുന്നു ജോര്‍ജ്ജിന്റെ ജീവിതം. 1944ല്‍ അദ്ദേഹം ശ്രീമതി ഏലിയാമ്മയെ
വിവാഹം ചെയ്തു. തിരുവനന്തപുരത്ത് കവടിയാറില്‍ കരിമ്പുമണ്ണ് വീട്ടില്‍ താമസിച്ചിരുന്ന
ഡോക്ടര്‍ കെ.എം. ജോര്‍ജ്ജ് 2002 നവംബര്‍ 19ന് മരിച്ചു.
    നിരൂപകന്‍, ഗവേഷകന്‍, വിവര്‍ത്തകന്‍, ഉപന്യാസക്കാരന്‍ എന്നിങ്ങനെ പല തലങ്ങളില്‍
പടര്‍ന്നുകിടക്കുന്നു ജോര്‍ജ്ജിന്റെ സാഹിത്യസേവനം. പ്രബന്ധചന്ദ്രിക, മുന്തിരിച്ചാറ്, വളരു
ന്ന കൈരളി, വിചാരകൗതുകം തുടങ്ങി ഏതാനും ഉപന്യാസ സമാഹാരങ്ങള്‍ അദ്ദേഹം
പ്രസിദ്ധപെ്പടുത്തി. സാഹിത്യകാരന്റെ സ്വാതന്ത്ര്യം, ആശാന്റെ നായികമാര്‍, നാലപ്പാടന്റെ
വീണപൂവ് തുടങ്ങി തികച്ചും സാഹിത്യപരമായ ഉപന്യാസങ്ങളും, ഭാരതത്തിലെ ഭാഷാപ്രശ്‌നം,
പ്രകേ്ഷപണം തുടങ്ങി സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും, മലയാള ഭാഷയുടെ
ഉല്പത്തി, വ്യാകരണം എന്നിവയെ ആധാരമാക്കിയുള്ള ഗവേഷണ പഠനങ്ങളും ഈ ഉപന്യാസങ്ങളില്‍ ഉള്‍പെ്പടുന്നു.

അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങളുടെ സമാഹാരമാണ് അന്വേഷണങ്ങള്‍, പഠനങ്ങള്‍' എന്ന ബൃഹദ്ഗ്രന്ഥം. 37 ലേഖനങ്ങളാണ് 'സാഹിത്യവി
ജ്ഞാനവും വിജ്ഞാനസാഹിത്യവും' എന്ന കൃതിയില്‍ ഉള്ളത്. അമേരിക്കയും സോവിയററു യൂണിയനും സന്ദര്‍ശിച്ച അദ്ദേഹം ആ യാത്രകളെക്കുറിച്ച് രണ്ടു കൃതികള്‍ എഴുതിയി
ട്ടുണ്ട്. ഏതാനും ഏകാങ്കങ്ങളും, ചില റേഡിയോ നാടകങ്ങളും ആദ്യകാലത്ത് കെ.എം. ജോര്‍ജ്
രചിച്ചിട്ടുണ്ട്. 'സാധു കൊച്ചൂഞ്ഞ്', 'സര്‍ദാര്‍ പട്ടേല്‍', എന്നിവ അദ്ദേഹം രചിച്ച ജീവചരിത്ര
ങ്ങള്‍ ആണ്. ജീവചരിത്രസാഹിത്യത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ജോര്‍ജ് ഏതാനും
ജീവചരിത്രങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ഉണ്ടായി. മലയാളസാഹിത്യത്തെ പ്രസ്ഥാനങ്ങ
ളായി വിഭജിച്ചു. സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്നപേരില്‍ രണ്ടു ഭാഗങ്ങളിലായി
ഒരു സാഹിത്യചരിത്രം അദ്ദേഹം പ്രസാധനം ചെയ്തു. ഒരു തമിഴ് സാഹിത്യചരിത്രവും,
സാഹിത്യ അക്കാദമിക്കുവേണ്ടി അദ്ദേഹം തയാറാക്കി. എല്‌ളാ ഇന്ത്യന്‍ഭാഷകളുടെയും ചരിത്രം
വിവരിക്കുന്ന വലിയ പുസ്തകം – 'ഭാരതീയ സാഹിത്യചരിത്രം' – ജോര്‍ജിന്റെ അസാധാര
ണമായ സംഘടനാപാടവത്തിന്റെ മികച്ച തെളിവും, നമ്മുടെ വൈജ്ഞാനികസാഹിത്യത്തിന്റെ
അഭിമാനവും ആണ്. ഇംഗ്‌ളീഷിലും ഒട്ടേറെ പുസ്തകങ്ങള്‍ മലയാളത്തെപ്പറ്റി അദ്ദേഹം രചിച്ചു.
അക്കാദമി പുരസ്‌കാരം, വിശിഷ്ടാംഗത്വം, പത്മശ്രീ എന്നിവ ഉള്‍പെ്പടെ ഒട്ടേറെ പുരസ്‌കാര
ങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൃതികള്‍: സാഹിത്യകാരന്റെ സ്വാതന്ത്ര്യം, ആശാന്റെ നായികമാര്‍, നാലപ്പാടന്റെ
വീണപൂവ് , അന്വേഷണങ്ങള്‍ പഠനങ്ങള്‍, സാഹിത്യവിജ്ഞാനവും വിജ്ഞാനസാഹിത്യവും, സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (സാഹിത്യചരിത്രം), ഭാരതീയ സാഹിത്യചരിത്രം.