കവിയും സാഹിത്യകാരനുമായിരുന്നു ടി.എന്‍. ഗോപിനാഥന്‍ നായര്‍. 1918 ഏപ്രില്‍ 27ന് തിരുവനന്തപുരത്താണ് ജനിച്ചത്. 1958 മുതല്‍ 1978 വരെ ആള്‍ ഇന്ത്യ റേഡിയോയിലെ നാടകനിര്‍മാതാവായിരുന്നു. മലയാളി ദിനപ്പത്രം, ചിത്ര ആഴ്ചപ്പതിപ്പ്, സഖി ആഴ്ചപ്പതിപ്പ് എന്നിവയുടെ എഡിറ്ററായിരുന്നു. 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്.

കൃതികള്‍

    അകവും പുറവും
    മൃഗം
    വൈതരണി
    പരീക്ഷ
    രണ്ടു ജന്മം
    ഇടവേള
    സാക്ഷി (നാടകം)

കവിതകള്‍

    മുകുളാഞ്ചലി
    തിലകം

ജീവചരിത്രം

    എന്റെ മിനി

പുരസ്‌കാരങ്ങള്‍

    സാക്ഷി എന്ന കൃതിക്ക് 1979ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    പി.കെ വിക്രമന്‍ നായര്‍ ട്രോഫി
    സ്വാതി തിരുന്നാള്‍ സംഗീത സഭ ഡ്രാമ അവാര്‍ഡ്
    കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്